പാലക്കാട്: സംസ്ഥാനത്തെ നെല്ല് സംഭരണത്തിൽ സ്വകാര്യ മില്ല് ഉടമകളുമായി ഉള്ള തർക്കത്തിന് താത്കാലിക പരിഹാരം.  നിലവിലെ സാഹചര്യത്തിൽ  രണ്ട് മാസത്തേക്ക് സപ്ലൈകോയുമായി കരാറിൽ ഏർപ്പെടാൻ ധാരണയായി. ശനിയാഴ്ച തന്നെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങും. രണ്ടുമാസത്തിനകം പ്രശ്‍ന പരിഹാരമായില്ലെങ്കിൽ  കരാറിൽനിന്ന് പിന്മാറും. 

മില്ല്  ഉടമകളുമായി ഭക്ഷ്യ, കൃഷി മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. 2018ലെ പ്രളയത്തിൽ സംഭവിച്ച നഷ്ടം നികത്താൻ സർക്കാർ മുൻകയ്യെടുക്കണം എന്നാണ് മില്ല്  ഉടമകളുടെ ആവശ്യം. ഇക്കാര്യത്തിൽ ധാരണ ആവാത്ത ഇതിനെത്തുടർന്ന് സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരണം തുടങ്ങിയിട്ടുണ്ട്.