Asianet News MalayalamAsianet News Malayalam

മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്

ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ചില ജില്ലകളിൽ യെല്ലോ അലർട്ട്

rain yellow alert in five districts on sunday imd predicts rain in all districts from may 10 to may 14
Author
First Published May 10, 2024, 2:21 PM IST

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പ് നൽകി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട്. 

ഷവർമയിലെ മുളകിന് നീളം കുറവ്, മലപ്പുറത്ത് ബേക്കറി ഉടമക്ക് മർദനം, തടയാനെത്തിയ മക്കളെയും തല്ലി, നാലുപേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios