തിരുവനന്തപുരം: കൊവിഡ് വ്യാപന നിയന്ത്രണത്തിനായി ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്നത്.  നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തിൽ ജില്ലാ കളക്ടർമാർ തീരുമാനമെടുക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പടെ ജില്ലകളിൽ നിരോധനാജ്ഞ നീട്ടാനിടയില്ല.  

രോഗവ്യാപനം കുറയുന്നതും തദ്ദേശതെരഞ്ഞെടുപ്പും കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകാനാണ് സാധ്യത. എന്നാൽ രോഗവ്യാപനം താരതമ്യേന ഉയർന്നുനിൽക്കുന്ന എറണാകുളം ജില്ലയിൽ നിരോധനാജ്ഞ തുടർന്നേക്കും.  കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് പിഴ കുത്തനെ വർധിപ്പിച്ചതടക്കം ഉള്ള നടപടികളിലൂടെ നിയന്ത്രണം ശക്തമാക്കാനാണ് ശ്രമം