Asianet News MalayalamAsianet News Malayalam

കോഴിക്കോട്  നിയന്ത്രണങ്ങൾ കടുപ്പിക്കും, ടെസ്റ്റുകൾ വർധിപ്പിക്കുമെന്നും ജില്ലാ കളക്ടർ

ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇവിടെ പ്രവേശിപ്പിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു

covid strict restrictions in kozhikode
Author
Kozhikode, First Published Sep 25, 2020, 3:40 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും.

ധ്രുതകർമ സേനയ്ക്കായിരിക്കും ഇതിന്‍റെ ചുമതല. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണവും കൂട്ടും. രോഗലക്ഷണമില്ലാത്തവർക്ക് വേണ്ടി കൂടുതൽ എഫ്എൽടിസികൾ തുടങ്ങും. വീട്ടിൽ സൗകര്യങ്ങളില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios