തിരുവനന്തപുരം: നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സി. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. 

പുരസ്കാരം കൊച്ചിയിലെ വീട്ടിലെത്തി സമ്മാനിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറൽ അക്കാദമി ചെയര്‍മാൻ അടൂർ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിൽ  എം. ലീലാവതി വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് സമിതി വിലയിരുത്തി. സുഗതകുമാരി, എം.ടി വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരം