തൃശ്ശൂര്‍: കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2019 ശനി) അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജിഎൽപിഎസ് വട്ടപ്പറമ്പ്, പ്രാരമ്പുശ്ശേരി അങ്കണവാടി, എൻഎസ്എസ് എച്ച്എസ്എസ് പാറക്കടവ്, ജി യു പി എസ് കുറുമശ്ശേരി, സെന്‍റ് മേരീസ് എൽപിഎസ് തുതിയൂർ, ജെബിഎസ് ആമ്പല്ലൂർ എന്നീ സ്ഥാപനങ്ങൾക്കാണ് അവധി.

നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മറ്റ് താലൂക്കുകളിലെ ക്യാമ്പുകൾ ആയും കളക്ഷൻ സെന്‍റര്‍ ആയും  പ്രവർത്തിക്കുന്നതും റെസ്ക്യൂ ടീം താമസിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി പ്രഖ്യാപിച്ചു.