എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള  കാളികാവ് റേഞ്ച്  ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർ ബാവയാണ് അറസ്റ്റിലായത്. എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർമാരായ ശരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്യുതൻ, ഷംസുദ്ദീൻ, ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിൻസി വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

അതേസമയം മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് എക്സൈസും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 31.5 ലിറ്റർ ഗോവൻ മദ്യം പിടികൂടി. ഗുജറാത്ത് സ്വദേശിയായ റാംജി എന്നയാളെയാണ് മദ്യവുമായി പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീലാൽ എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്