ആലപ്പുഴ: മാവേലിക്കര നഗരസഭ ഭരണം  തൃശങ്കുവിൽ. വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ മൂന്നു മുന്നണികള്‍ക്കും ഒരുപോലെയാണ് സീറ്റുകള്‍ ലഭിച്ചിരിക്കുന്നത് നഗരസഭയില്‍. നിലവില്‍ മാവേലിക്കര നഗരസഭയിലെ ആകെയുള്ള 28 വാര്‍ഡുകളില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 9, എന്‍ഡിഎ ഒമ്പത്, മറ്റുള്ളവ ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍ കിട്ടിയിരിക്കുന്നത്. ഇതോടെ നഗരസഭ ആരു ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം വന്നിരിക്കുകയാണ്. എല്‍ഡിഎഫ് വിമതനാണ് പതിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ചിരിക്കുന്ന ശ്രീകുമാര്‍. ഇതും കാര്യങ്ങളെ സങ്കീര്‍ണമാക്കും എന്നുവേണം കരുതാന്‍. നഗരസഭ ആര് ഭരിക്കും എന്നത് ഇനി സ്വതന്ത്രന്‍റെ കയ്യിലാണ്.