പാലക്കാട്: അട്ടപ്പാടിയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അഗളി ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആന ചരിഞ്ഞിട്ട് രണ്ടാഴ്ചയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചരിഞ്ഞ ആന അഴുകിയ നിലയിലായിരുന്നു. കടുവയുടെ സാനിദ്ധ്യമുള്ള പ്രദേശത്താണ് ആന ചരിഞ്ഞത്. പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം വ്യക്തമാകു എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.