കോട്ടയം: പള്ളിയ്ക്കത്തോട് ഇളംപള്ളി നെയ്യാട്ടുശ്ശേരിയിൽ ആന ഇടഞ്ഞു. തടി പിടിക്കാനായി കൊണ്ടു വന്ന ആനയാണ് പെട്ടെന്ന് അക്രമാസക്തനായത്.  

നെയ്യാട്ടുശ്ശേരി ഭാഗത്ത് കറങ്ങി നടക്കുന്ന ആന നിരവധി വാഹനങ്ങൾ തകർക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തു. ഓട്ടോയും ബൈക്കും വൈദ്യുതി പോസ്റ്റും ആന തകർത്തു. 

കൊടുങ്ങൂർ ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞത്. ഇതുവരെയും ആനയെ തളയ്ക്കാൻ സാധിച്ചിട്ടില്ല. ആന ഇടഞ്ഞതിനെ തുടർന്ന് ഏറെ നേരമായി പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. 

(വാർത്തയോടൊപ്പം കൊടുത്തത് പ്രതീകാത്മകചിത്രമാണ്)