തിരുവനന്തപുരം: പിഎസ്.സി റാങ്ക് ലിസ്റ്റിലുള്ളവ‍ർ നിയമനം കാത്തിരിക്കേ സംസ്ഥാന സ‍ർക്കാ‍ർ സ്ഥാപനമായ കേരാഫെഡിൽ താത്കാലിക നിയമനം നടത്തുന്നത് തടഞ്ഞ് സംസ്ഥാന സ‍ർക്കാ‍ർ ഉത്തരവിറക്കി. 

നിയമനങ്ങളുമായി മുന്നോട്ടു പോകുതെന്ന് കാണിച്ച് പ്രിൻസിപ്പൽ സെക്രട്ടറി എം.രജ്ഞനിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേരാഫെഡിലെ ഉന്നതതസ്തികകളിലേക്ക് പിൻവാതിൽ നിയമനം നടക്കുന്ന കാര്യം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോ‍‍ർട്ട് ചെയ്തിരുന്നു.  

പി.എസ്.സി റാങ്ക് പട്ടികയിൽ ഇടം നേടിയ യോ​ഗ്യരായ ഉദ്യോ​ഗാ‍ർത്ഥികൾ നിയമന ഉത്തരവ് കാത്തിരിക്കുന്നതിനിടെ കേരാഫെഡിൽ അനധികൃതമായി പിൻവാതിൽ നിയമനം നടന്നു വരികയായിരുന്നു. ഇക്കാര്യം പണി കിട്ടിയവ‍ർ എന്ന പരമ്പരയുടെ ഭാ​ഗമായി ഏഷ്യാനെറ്റ് ന്യൂസ് ച‍ർച്ചയാക്കിയിരുന്നു.