കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

പ്രശ്നത്തിൽ ഗവർണ്ണറുടെ അതൃപ്തി വിസിമാരെ നേരിട്ട് അറിയിക്കുമെന്നാണ് കരുതുന്നത്. മൂല്യനിർണ്ണയത്തിലും മോഡറേഷനിലും സർവ്വകലാശാല ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഗവർണ്ണർ വിസിമാർക്ക് നിർദ്ദേശം നൽകും. 

ആരിഫ് മുമ്മദ് ഖാൻ ഗവർണ്ണറായ ശേഷമുള്ള വിസിമാരുടെ ആദ്യയോഗമാണ് ഇത്. സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ വിഷയത്തിൽ നേരത്തെ പരസ്യമായ താക്കീത് നൽകിയിരുന്നു.