തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ലോ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റിയെ രൂപീകരിച്ചു. യുജിസി യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച് നിയമനം നടത്തുന്നതിനാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസ വിദഗ്ധരും സമിതിയിലുണ്ട്. പ്രിൻസിപ്പൽമാരുടെ യോഗ്യത ചോദ്യം ചെയ്ത് ദിശ എന്ന സംഘടന കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമിതിയെ രൂപീകരിച്ചത്.