ആലപ്പുഴ: ആലപ്പുഴയിൽ പാതിരപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി. എക്സൽഗ്ലാസ് ഫാക്ടറിക്കടുത്തുള്ള ഗോഡൗണിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന 240 ചാക്ക് റേഷനരി നാട്ടുകാർ പിടികൂടിയത്. വിവിധ റേഷൻ കടകളിൽ നിന്ന് എത്തിച്ച അരി എറണാകുളത്തേക്ക് കടത്താനായിരുന്നു ശ്രമം. ബോംബെ തങ്കച്ചൻ എന്നറിയപ്പെടുന്ന സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നാണ് അരി പിടികൂടിയത്.