തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ക്ഷോഭിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ജിയോ ട്യൂബ് പദ്ധതിക്ക് അന്തിമ അനുമതി വൈകുന്നതിൽ മന്ത്രി അതൃപ്തി അറിയിച്ചു. നവംബർ മാസത്തിന് മുൻപ് പദ്ധതി നടപ്പാകണം. എന്നിട്ടും പദ്ധതി ഇപ്പോഴും കടലാസിലാണ്. അന്തിമാനുമതി വൈകുന്നതനുസരിച്ച് പദ്ധതി നടപ്പാകുന്നതും വൈകുകയാണ്. സംസ്ഥാനത്ത് കനത്ത മഴയിൽ തീരദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. 

കടലാക്രമണം തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ പുന്തൂറയിലാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നത്. ഫയൽ ഇപ്പോൾ നിയമവകുപ്പിലാണ്. അവിടെ നിന്ന് ഫയൽ നീങ്ങുന്നില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാതി.