ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആറാട്ടുത്തറ സ്വദേശി ഗംഗാധരന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയവരാണ് പിടിയിലായത്. ആറാട്ടുത്തറ സ്വദേശി കെ.ഷാജര്‍, വള്ളിയൂര്‍ക്കാവ് സ്വദേശി കെ.വി ജയേഷ്, അമ്പുകുത്തി സ്വദേശി കെ.ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

എസ്.എച്ച്.ഒ എം.വി ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജാന്‍സി മാത്യു, ഷാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം.ടി സെബാസ്റ്റ്യന്‍, മനു അഗസ്റ്റിന്‍, സജിത് കുമാര്‍, വിപിന്‍, റോബിന്‍ ജോര്‍ജ് സിവില്‍ പൊലീസ് ഓഫീസര്‍ അഫ്സല്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

അതേസമയം, കോലഞ്ചേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പിടികൂടിയെന്ന് പുത്തന്‍കുരിശ് പൊലീസ് അറിയിച്ചു. കോലഞ്ചേരി കടയിരുപ്പില്‍ പൂട്ടിയിട്ടിരുന്ന ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തിലാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയും പറവൂര്‍ സ്വദേശിയുമാണ് പിടിയിലായത്. മൂന്ന് ദിവസം മുന്‍പാണ് മോഷണം നടന്നത്. ജ്വല്ലറി ഉടമയുടെ കുടുംബം വിനോദസഞ്ചാരത്തിന് പോയ സമയത്തായിരുന്നു സംഭവം. വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

മൺസൂൺ മഴ: 'ഇത്തവണ സാധാരണയിൽ കൂടുതലെന്ന് പ്രവചനം', മുന്നൊരുക്കത്തിന് സജ്ജമാകാൻ നിർദേശം

YouTube video player