കൊച്ചി: സംസ്ഥാനത്ത് ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർദ്ധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ സമരം. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം  ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്നാണ് ജൂനിയർ നഴ്സുമാരുടെ ആവശ്യം. 

നിലവിൽ 13, 900 രൂപയാണ് ജൂനിയർ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് 27,800 ആക്കണമെന്നാണ് ജൂനിയർ നഴ്സുമാര്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജിലുള്ള 375 പേരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കൊവിഡ് ഡ്യൂട്ടി അടക്കം ചെയ്യുന്ന തങ്ങളെ ആരോഗ്യവകുപ്പ് പരിഗണിക്കുന്നില്ലെന്നാണ് ജൂനിയർ നഴ്സുമാർ ആരോപിക്കുന്നത്.