ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയിലെത്തിയത്.

ലണ്ടന്‍: മലയാളി നഴ്‌സ് ബ്രിട്ടനില്‍ മരിച്ചു. ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. 

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയിലെത്തിയത്. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനിൽ മറ്റൊരു കെയർ ഹോമിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭർത്താവ്: സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സ്നോബിയുടെ സഹോദരി മോളിയും ഭർത്താവ് സൈമൺ ജോസഫും പീറ്റർബോറോയിൽ ഇവരുടെ അടുത്തുതന്നെയാണ് താമസം.

Read Also - വാഹനാപകടം വിസ പുതുക്കാൻ പോയി വരുന്ന വഴി; ഒമാനിൽ മരിച്ചത് മലയാളിയടക്കം മൂന്നുപേർ, 15 പേർക്ക് പരിക്ക്

യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു 

ലണ്ടന്‍: യുകെയില്‍ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെർബിയ്ക്ക് അടുത്താണ് സംഭവം. ബർട്ടൻ ഓൺ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ ജെറീന ജോർജ് (25) ആണ് മരിച്ചത്. 

നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ജോർജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്