കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി തര്‍ക്കത്തില്‍ സിഐടിയുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. ഇന്നലെ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് വിമര്‍ശനം. 

തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ഈ രീതിയിലാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മധ്യസ്ഥത ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പറഞ്ഞിട്ട് മതി ഇനി ചർച്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി. 

സിഐടിയു പോലൊരു തൊഴിലാളി സംഘടന ഈ രീതിയില്‍ അല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മധ്യസ്ഥ ചര്‍ച്ചകളുമായി മുന്നോട്ട് പോകണമെന്ന് സിഐടിയു കോടതിയെ അറിയിച്ചു. അക്രമസംഭവങ്ങളെ അപലപിക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിഐടിയു കോടതിയില്‍.