സംസ്ഥാനത്ത് കനത്ത മഴ: താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽ, അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്- Live Update

Kerala Rain Update

അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം 

5:15 PM IST

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും

അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടു ദിവസം കൂടിയുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം

5:15 PM IST

വയനാട്ടിൽ ജാഗ്രത നിർദേശം

അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശക്തമായ മഴ ഇല്ലാത്തതിനാൽ വയനാട്ടിൽ ഉടൻ ക്യാമ്പുകൾ തുടങ്ങില്ല. എല്ലാ തദ്ദേശ, വില്ലേജ് സ്ഥാപനങ്ങളും അവധി ദിവസങ്ങളായ 14,15,17 തീയ്യതികളിൽ തുറന്ന് പ്രവർത്തിക്കണമെന്നും ജില്ലാ കളക്ട‍ർ
 
5:15 PM IST

ദേവികളും ​ഗ്യാപ്പ് റോഡിലൂടെ വൈകുന്നേരം മുതൽ രാവിലെ വരെ യാത്ര ചെയ്യാൻ വിലക്ക്

ഇടുക്കിയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ദേവികുളം ഗ്യാപ് റോഡിൽ വൈകിട്ട് 5 മണി മുതല്‍ രാവിലെ 6 മണി യാത്ര നിരോധിച്ചു.
അപകട സാധ്യതയുള്ള വെള്ളച്ചാട്ടങ്ങളിലും, വിനോദ കേന്ദ്രങ്ങളിലും അടിയന്തിരമായി അപായ സൂചന ബോര്‍ഡുകൾ സ്ഥാപിക്കും
ജാഗ്രതാ നിര്‍ദ്ദേശമുള്ള ദിവസങ്ങളിൽ ജലാശയങ്ങളിലെ ടൂറിസം ഒഴിവാക്കും. ജലാശയങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചു.

5:15 PM IST

മലമ്പുഴ ഡാം തുറക്കാൻ സാധ്യത

 ജലനിരപ്പ് 113.71 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് മലമ്പുഴ ഡാം ഷട്ടറുകൾ മഴയുടെ തീവ്രതയ്ക്കനുസരിച്ച് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
 
5:15 PM IST

വയനാട്ടിൽ വീടിന് മുകളിൽ തെങ്ങ് കട പുഴകി വീണ് വീട്ടമ്മയ്ക്ക് പരിക്ക്

നടവയൽ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിൻ്റെ ഭാര്യ സീതയ്ക്കാണ് പരിക്കേറ്റത്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. അപകടത്തിൽ വീടിൻ്റെ മേൽക്കൂര തകർന്നു

5:15 PM IST

കനത്ത മഴയെ തുടർന്ന് പാലക്കാട് മണ്ണാർക്കാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരിയിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

 ഉരുൾപൊട്ടൽ ഭീഷണിയുളള പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.

3:37 PM IST

മലപ്പുറം താനൂർ കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു

മലപ്പുറം താനൂർ കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ബദർ പള്ളിക്ക് സമീപമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

3:37 PM IST

താനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറി

താനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറി. രോഗികളെ മാറ്റുന്നു

3:34 PM IST

ഇരുനില കെട്ടിട്ടം തകർന്ന് വീണു

വടകര കൈനാട്ടിയിൽ ദേശീയ പാതയ്ക്കരികെ ഇരുനില കെട്ടിട്ടം തകർന്നു വീണു. ആർക്കും പരിക്കില്ല

1:44 PM IST

എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്

1:26 PM IST

ചാലക്കുടിയിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ

ചാലക്കുടി താലൂക്കിൽ പരിയാരം വില്ലേജ് സെൻസെബാസ്റ്റ്യൻ സ്കൂൾ, കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പിൽ 4 കുടുംബങ്ങളിലെ 14 അംഗങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.  കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശ്ശേരി വില്ലേജ്, മേലൂർ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. 

1:25 PM IST

ദേശീയ ദുരന്തനിവാരണ സേന ചാലക്കുടിയിൽ

ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

1:25 PM IST

ചാലക്കുടി പുഴയുടെ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർ ഹരിത വി കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, തഹസിൽദാർ ഇ എൻ രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 

1:23 PM IST

പെരിങ്ങൽകൂത്തിൽ ജലനിരപ്പ് താഴുന്നു

പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാൽ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് കുറച്ചിട്ടുണ്ട്. 

1:23 PM IST

അടിയന്തര സാഹചര്യം നേരിടാൻ ചാലക്കുടിയിൽ കൺട്രോൾ റൂം തുറന്നു

0480 2705800, 8848357472 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

1:23 PM IST

ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുകുന്നു

തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാധ്യതയില്ലെന്ന വിലയിരുത്തലിൽ അധികൃതർ

1:23 PM IST

മലപ്പുറം താനൂരിലും മഞ്ചേരിയിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

 ശോഭപ്പറമ്പ് സ്കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയ‍ർ ഫോഴ്‌സും ട്രോമകെയർ പ്രവ‍ർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

1:22 PM IST

മലപ്പുറം കാളികാവിൽ കനത്ത മഴയിൽ ഒരു വീട് തകർന്നു.

വലിയപറമ്പ് ഉമ്മറിൻ്റെ വീടാണ് തകർന്നത്. ഉമ്മറിനോടും  കുടുംബത്തോടും  സുരക്ഷിത സ്ഥാനത്തേക്ക്  മാറിത്താമസിക്കുവാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. 
 
1:21 PM IST

മലപ്പുറം എടപ്പാൾ പൂക്കരത്തറയിൽ മാടമ്പിവളപ്പിൽ അബ്‌ദുൾ റസാഖിൻ്റെ വീട്ടിലെ കിണ‍ർ ഇടിഞ്ഞു താഴ്ന്നു

മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്കുളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ‌

1:20 PM IST

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു

അയനിക്കാട്  പുല്ലിതൊടിക ഉമ്മറിൻ്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. 

1:19 PM IST

കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി

തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
 
1:18 PM IST

പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂർ , വളയനാട്, വേങ്ങേരി വില്ലേജുകളിൽ വെള്ളക്കെട്ട്

ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. 
 
1:18 PM IST

കോഴിക്കോട് താലൂക്കിൽ നാല് സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു

വേങ്ങേരി വില്ലേജിൽ സിവിൽസ്റ്റേഷൻ യു.പി സ്കൂൾ, വേങ്ങേരി യു.പി സ്കൂൾ, പ്രൊവിഡൻസ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ജി.എം.യുപി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.

5:22 PM IST:

അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടു ദിവസം കൂടിയുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം

5:21 PM IST:

അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശക്തമായ മഴ ഇല്ലാത്തതിനാൽ വയനാട്ടിൽ ഉടൻ ക്യാമ്പുകൾ തുടങ്ങില്ല. എല്ലാ തദ്ദേശ, വില്ലേജ് സ്ഥാപനങ്ങളും അവധി ദിവസങ്ങളായ 14,15,17 തീയ്യതികളിൽ തുറന്ന് പ്രവർത്തിക്കണമെന്നും ജില്ലാ കളക്ട‍ർ
 
5:20 PM IST:

ഇടുക്കിയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ദേവികുളം ഗ്യാപ് റോഡിൽ വൈകിട്ട് 5 മണി മുതല്‍ രാവിലെ 6 മണി യാത്ര നിരോധിച്ചു.
അപകട സാധ്യതയുള്ള വെള്ളച്ചാട്ടങ്ങളിലും, വിനോദ കേന്ദ്രങ്ങളിലും അടിയന്തിരമായി അപായ സൂചന ബോര്‍ഡുകൾ സ്ഥാപിക്കും
ജാഗ്രതാ നിര്‍ദ്ദേശമുള്ള ദിവസങ്ങളിൽ ജലാശയങ്ങളിലെ ടൂറിസം ഒഴിവാക്കും. ജലാശയങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചു.

5:16 PM IST:

 ജലനിരപ്പ് 113.71 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് മലമ്പുഴ ഡാം ഷട്ടറുകൾ മഴയുടെ തീവ്രതയ്ക്കനുസരിച്ച് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
 
5:16 PM IST:

നടവയൽ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിൻ്റെ ഭാര്യ സീതയ്ക്കാണ് പരിക്കേറ്റത്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. അപകടത്തിൽ വീടിൻ്റെ മേൽക്കൂര തകർന്നു

5:15 PM IST:

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരിയിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

 ഉരുൾപൊട്ടൽ ഭീഷണിയുളള പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.

3:38 PM IST:

മലപ്പുറം താനൂർ കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ബദർ പള്ളിക്ക് സമീപമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

3:37 PM IST:

താനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറി. രോഗികളെ മാറ്റുന്നു

3:35 PM IST:

വടകര കൈനാട്ടിയിൽ ദേശീയ പാതയ്ക്കരികെ ഇരുനില കെട്ടിട്ടം തകർന്നു വീണു. ആർക്കും പരിക്കില്ല

1:45 PM IST:

കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്

1:29 PM IST:

ചാലക്കുടി താലൂക്കിൽ പരിയാരം വില്ലേജ് സെൻസെബാസ്റ്റ്യൻ സ്കൂൾ, കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പിൽ 4 കുടുംബങ്ങളിലെ 14 അംഗങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.  കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശ്ശേരി വില്ലേജ്, മേലൂർ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. 

1:29 PM IST:

ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

1:28 PM IST:

മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർ ഹരിത വി കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, തഹസിൽദാർ ഇ എൻ രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 

1:28 PM IST:

പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാൽ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിൻ്റെ അളവ് കുറച്ചിട്ടുണ്ട്. 

1:28 PM IST:

0480 2705800, 8848357472 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

1:22 PM IST:

തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാധ്യതയില്ലെന്ന വിലയിരുത്തലിൽ അധികൃതർ

1:21 PM IST:

 ശോഭപ്പറമ്പ് സ്കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയ‍ർ ഫോഴ്‌സും ട്രോമകെയർ പ്രവ‍ർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

1:21 PM IST:

വലിയപറമ്പ് ഉമ്മറിൻ്റെ വീടാണ് തകർന്നത്. ഉമ്മറിനോടും  കുടുംബത്തോടും  സുരക്ഷിത സ്ഥാനത്തേക്ക്  മാറിത്താമസിക്കുവാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. 
 
1:20 PM IST:

മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്കുളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ‌

1:20 PM IST:

അയനിക്കാട്  പുല്ലിതൊടിക ഉമ്മറിൻ്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. 

1:20 PM IST:

തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
 
1:19 PM IST:

ഇവിടെയുള്ള ആളുകളിൽ കുടുംബ വീടുകളിലേക്ക് പോവാൻ കഴിയാത്തവർക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. 
 
1:18 PM IST: