തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ് സീറ്റുകളിലേക്കുള്ള ഫീസ് നിശ്ചയിച്ചു. 6.41 ശതമാനത്തിന്റെ വർധനവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 6.16 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനാണ് ഫീസ് പുതുക്കി നിശ്ചയിച്ചത്. വാർഷിക ഫീസ് പത്ത് ലക്ഷം രൂപയാക്കണം എന്ന മാനേജ്മെന്റുകളുടെ ആവശ്യം കമ്മീഷൻ തള്ളി.