സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. ചില വാദങ്ങൾ ചിലർ ഉയർത്താൻ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്.
തിരുവനന്തപുരം: സിആന്‍റ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശവും, ഇഡി അന്വേഷണവും അടക്കമുള്ള കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. ചില വാദങ്ങൾ ചിലർ ഉയർത്താൻ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ആവർത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്. സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്നമേയില്ല.
കിഫ്ബി ഈ എൽഡിഎഫ് സർക്കാർ സ്ഥാപിച്ചതല്ല. 1999 ൽ അന്നത്തെ ഇടത് സർക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതൽ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ ഇടത് സർക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ൽ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ൽ 11 ശതമാനം പലിശക്ക് 505.91 കോടി എടുത്തു.
അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയിൽ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിന്റെ ദൈനംദിന ചെലവിനായിഈ തുക ചെലവാക്കി. അതുകൊണ്ട് കിഫ്ബി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞില്ല. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജപ്രചാരണം. ഒരു സ്ഥാപനം അതിന്റെ വാർഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സർക്കാർ ഖജനാവിൽ നിന്നും കിട്ടുന്നുവെങ്കിൽ സിഎജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ട.
ഇത് പ്രകാരം ഈ സർക്കാരിന്റെ കാലത്ത് നാല് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോ പുതിയ വാദമാണ് ചിലർ ഉയർത്തുന്നത്. കിഫ്ബിയുടെ വാർഷിക ചെലവ് ഇനിയും ഉയരുമല്ലോ. അപ്പോൾ 75 ശതമാനം വരവ് സർക്കാരിൽ നിന്നാവില്ലല്ലോ. അപ്പോ സിഎജി ഓഡിറ്റിൽ നിന്ന് പുറത്താകുമല്ലോ. ഒരിക്കൽ തുടങ്ങിയാൽ ശതമാന കണക്കിൽ താവ്ന്നാലും തുടർന്നും ഈ ഓഡിറ്റ് തുടരാം. അത് കഴിഞ്ഞാൽ സിഎജി ഓഡിറ്റ് തുടരണമെന്ന് സർക്കാരിന് സിഎജിയോട് ആവശ്യപ്പെടാം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. 15ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശം സംസ്ഥാന താത്പര്യം കണ്ടാവണം. ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിന് കൂടുതൽ ഇളവ് വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 24, 2020, 6:50 PM IST
Post your Comments