Asianet News MalayalamAsianet News Malayalam

ഷിരൂർ ചെക്പോസ്റ്റിൽ കുടുങ്ങിയവർക്ക് യാത്രാനുമതി ലഭിച്ചു; കേരളം വരെ കർണാടക പൊലീസ് പിന്തുടരും

കേരള അതിർത്തി വരെ കർണാടക പൊലീസ് ഇവരുടെ വാഹനം പിന്തുടരും. നാല് മണിക്കൂറിലേറെ നേരമായി ഇവർ ഷിരൂർ ചെക്പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 
 

keralites stopped in shiroor checkpost got travel pass from karnataka
Author
Kasaragod, First Published May 5, 2020, 2:12 PM IST

കാസർകോട്: കർണാടക ഷിരൂർ ചെക്പോസ്റ്റിൽ തടഞ്ഞവർക്ക് യാത്ര തുടരാൻ അനുമതി ലഭിച്ചു. കേരള അതിർത്തി വരെ കർണാടക പൊലീസ് ഇവരുടെ വാഹനം പിന്തുടരും. നാല് മണിക്കൂറിലേറെ നേരമായി ഇവർ ഷിരൂർ ചെക്പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ ഇന്ന് രാവിലെയാണ് സംസ്ഥാന അതിർത്തിയിൽ തടഞ്ഞത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചവരാണ്  ഷിരൂർ ചെക്‌പോസ്റ്റിൽ കുടുങ്ങിയത്.

കേരളം അനുവദിച്ച പാസുമായാണ് ഇവർ യാത്ര തിരിച്ചത്. 40 ഓളം വരുന്ന മലയാളികളാണ് അതിർത്തിയിലുള്ളത്. ഗുജറാത്ത്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് കടക്കാൻ ജില്ല കളക്ടർമാരുടെ അനുമതി നിർബന്ധമാണ്. ഇതാണ് ഇവരെ ചെക്പോസ്റ്റിൽ തടയാൻ കാരണം.

Read Also: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ കർണ്ണാടക അതിർത്തിയിൽ തടഞ്ഞു...

 

Follow Us:
Download App:
  • android
  • ios