2019 ൽ കേരളത്തിൽ സംഭവിച്ചതെന്ത്? കൃത്യം കണക്ക് അറിയുമോ? പോളിംഗ് ശതമാനം 77.84, ഏറ്റവും മുന്നിലെത്തിയത് കണ്ണൂർ
2019 ൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കണ്ണൂരിൽ അന്ന് 83.21 ശതമാനം പേരാണ് ജനവിധി കുറിച്ചത്
തിരുവനന്തപുരം: കേരളം വീണ്ടുമൊരു ലോക്സഭ തെരഞ്ഞെടുപ്പിന് ജനവിധി കുറിക്കുകയാണ്. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം ഇക്കുറി മെച്ചപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തുന്നത്. അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ കേരളം 77.84 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇക്കുറി അത് കടക്കുമോ എന്നതാണ് അവസാന മണിക്കൂറിൽ കണ്ടറിയാനുള്ളത്. 2019 ൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. കണ്ണൂരിൽ അന്ന് 83.21 ശതമാനം പേരാണ് ജനവിധി കുറിച്ചത്. 73.66 ശതമാനം പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ തിരുവനന്തപുരമായിരുന്നു 2019 ഏറ്റവും പിന്നിലായത്.
2019 കണക്കുകൾ ഇപ്രകാരം
കേരളം 77.84
തിരുവനന്തപുരം 73.66
ആറ്റിങ്ങൽ 74.40
കൊല്ലം 74.66
പത്തനംതിട്ട 74.24
മാവേലിക്കര 74.23
ആലപ്പുഴ 80.25
കോട്ടയം 75.44
ഇടുക്കി 76.34
എറണാകുളം 77.63
ചാലക്കുടി 80.49
തൃശ്ശൂർ 77.92
ആലത്തൂർ 80.42
പാലക്കാട് 77.72
പൊന്നാനി 74.98
മലപ്പുറം 75.49
കോഴിക്കോട് 81.65
വയനാട് 80.33
വടകര 82.67
കണ്ണൂർ 83.21
കാസർകോട് 80.65
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം