ഇടുക്കി: കൊച്ചി- മധുര ദേശീയ പാതയിൽ ഗ്യാപ്പ് റോഡ് ഭാഗത്ത് വൻ മലയിടിച്ചിൽ. പുലർച്ചെ നാല് മണിയോടെ കൂറ്റൻ മലയുടെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. രാത്രികാലമായതിനാലാണ് വൻദുരന്തം ഒഴിവായത്. രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. രാജാക്കാട് വഴി വാഹനങ്ങൾ  വഴിതിരിച്ചുവിടാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് ദേശീയ പാത അതോറിറ്റി അതികൃതർ അറിയിച്ചു.