Malayalam News Highlights: കടലിരമ്പം പോലെ മുദ്രാവാക്യം, കോടിയേരിക്ക് വിട, ഇനി ഹൃദയങ്ങളിൽ

kodiyeri balakrishnan passed away Live updates

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പൂർണ ഔദ്യോഗിക ബഹുമതികളോട് വിട നൽകി കേരളം. കമ്യൂണിസ്റ്റ് വിപ്ലവ പോരാളികൾ ഉറങ്ങുന്ന പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേർന്ന് കോടിയേരിക്ക് വിട നൽകി. കടലിരമ്പം പോലെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നേതാക്കളും പ്രവർത്തകരും കോടിയേരിക്ക് അന്ത്യ അഭിവാദ്യം നൽകി. 

3:50 PM IST

കടലിരമ്പം പോലെ മുദ്രാവാക്യം, കോടിയേരിക്ക് വിട, ഇനി ഹൃദയങ്ങളിൽ ജീവിക്കും

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പൂർണ ഔദ്യോഗിക ബഹുമതികളോട് വിട നൽകി കേരളം. കമ്യൂണിസ്റ്റ് വിപ്ലവ പോരാളികൾ ഉറങ്ങുന്ന പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേർന്ന് കോടിയേരിക്ക് വിട നൽകി. കടലിരമ്പം പോലെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പിണറായി ഉൾപ്പെടെ നേതാക്കൾ  കോടിയേരിക്ക് അന്ത്യ അഭിവാദ്യം നൽകി. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതക്ക് തീകൊളുത്തി.  

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പൂർണ ഔദ്യോഗിക ബഹുമതികളോട് വിട നൽകി കേരളം. കമ്യൂണിസ്റ്റ് വിപ്ലവ പോരാളികൾ ഉറങ്ങുന്ന പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേർന്ന് കോടിയേരിക്ക് വിട നൽകി. കടലിരമ്പം പോലെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പിണറായി ഉൾപ്പെടെ നേതാക്കൾ  കോടിയേരിക്ക് അന്ത്യ അഭിവാദ്യം നൽകി

3:08 PM IST

കോടിയേരിക്ക് വിട, സംസ്‍ക്കാരം അല്‍പ്പസമയത്തിനകം

കോടിയേരി ബാലകൃഷ്ണന്‍റെ സംസ്‍ക്കാരം അല്‍പ്പസമയത്തിനകം പയ്യാമ്പലത്ത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്തേക്ക് പ്രവേശനം.

2:48 PM IST

കുടുംബത്തെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു; കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു. 

2:48 PM IST

വിലാപയാത്ര പയ്യാമ്പലത്തേക്ക്

അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്ക് കാല്‍നടയായി വിലാപയാത്ര. സം‍സ്ക്കാരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും. 

1:01 PM IST

മൃതദേഹം ജില്ലാകമ്മിറ്റി ഓഫീസില്‍

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഗവര്‍ണര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

12:22 PM IST

കോടിയേരിക്ക് കണ്ണൂരിന്‍റെ ലാല്‍സലാം

വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍.

10:15 AM IST

'പാർട്ടിയിൽ ഐക്യം സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാവ്', എം എം മണി

രോഗം കോടിയേരിയെ നമ്മളിൽ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓർമ്മിക്കാൻ കഴിയുവെന്ന് എം എം മണി. പി ബി മെമ്പറെന്ന നിലയിൽ ഇന്ത്യയിലെ പാർട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എം എം മണി ഓർമ്മിച്ചു. 

10:13 AM IST

വീട്ടിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍

വീട്ടിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിലേക്കുള്ള വിലാപയാത്ര തുടങ്ങി.

9:31 AM IST

മുഖ്യമന്ത്രി കോടിയേരിയുടെ വീട്ടിലെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയുടെ വീട്ടിലെത്തി. ഭാര്യ കമല വിജയനും മകൾ വീണയും ഒപ്പമുണ്ട്.

9:30 AM IST

'കോടിയേരി ഏറെ അടുപ്പം പുലർത്തിയ നേതാവ്', യൂസഫ് അലി

താനുമായി ഏറെ അടുപ്പം പുലർത്തിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂസഫ് അലി.

8:55 AM IST

മുഖ്യമന്ത്രി 9 മണിക്ക് കോടിയേരിയുടെ വീട്ടിലെത്തും

മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ 9 മണിക്ക് കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തും. സ്പീക്കർ ഷംസീർ കോടിയേരിയുടെ വീട്ടിലെത്തി.

6:21 AM IST

കോടിയേരിയുടെ വീട്ടിൽ പൊതു ദർശനം തുടങ്ങി

കോടിയേരിയുടെ വീട്ടിൽ പൊതു ദർശനം തുടങ്ങി. നാട്ടുകാരും കുടുംബാംഗങ്ങളും വീട്ടിലേക്ക് എത്തുന്നു

6:19 AM IST

ഇന്ന് തലശ്ശേരി, ധർമ്മടം , കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ

ഇന്ന് തലശ്ശേരി, ധർമ്മടം , കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ. വാഹന ഗതാഗതത്തെയും ഹോട്ടലുകളെയും ബാധിക്കില്ല

6:13 AM IST

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം,സംസ്കാരം വൈകിട്ട് , മൂന്ന് മണിവരെ പൊതുദർശനം

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും.വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. 

11:22 PM IST

മൃതദേഹവും വീട്ടിലേക്ക് എത്തിച്ചു

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി ടൌൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഈങ്ങയിൽപീടികയിലെ 'കോടിയേരി' കുടുംബ വീട്ടിലേക്ക് എത്തി. ടൌൺ ഹാളിലെ എട്ട് മണിക്കൂർ നീണ്ട പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം. 

11:20 PM IST

'കോടിയേരി' വീട്ടിലേക്ക് പിണറായിയെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോടിയേരിയിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാക്കളും എത്തിയത്. അൽപ്പസമയം ബന്ധുക്കൾക്കൊപ്പം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

10:01 PM IST

കോടിയേരിയുടെ വസതിയിൽ നാളെ രാവിലെ പത്ത് മണി വരെ അന്തിമോപചാരം അര്‍പ്പിക്കാം

രാവിലെ പത്ത് മണിക്ക് ഭൗതികദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടു പോകും 

10:00 PM IST

ആറേ മുക്കാൽ നീണ്ട പൊതുദര്‍ശനം അവസാനിച്ചു

അന്തിമോപചാരം അര്‍പ്പിച്ചത് പതിനായിരങ്ങൾ

9:59 PM IST

ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു

കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര ഈങ്ങൽപ്പീടികയിലെ വീട്ടിലേക്ക്

9:43 PM IST

സിപിഎം ജില്ലാകമ്മിറ്റിഓഫീസിലും നാളെ പൊതുദർശനം

കോടിയേരിക്ക് യാത്രാമൊഴിയുമായി രാഷ്ട്രീയകേരളം. വികാരനിർഭരമായി വിലാപയാത്ര. മൃതദേഹം അൽപസമയത്തിനകം
ഈങ്ങയിൽപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സിപിഎം ജില്ലാകമ്മിറ്റിഓഫീസിലും നാളെ പൊതുദർശനമുണ്ടാകും.  

9:41 PM IST

അന്ത്യവിശ്രമം പയ്യാമ്പലം ബീച്ചിൽ

കോടിയേരി ബാലകൃഷ്ണന് കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും ഇ കെ നായനാർക്കുമിടയിലാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കുന്നത്. ബീച്ചും പരിസരവും പൂർണമയി റെഡ് വളൻ്റിയർമാരുടെ നിയന്ത്രണത്തിലാകും. 

8:51 PM IST

കെകെ രമ കോടിയേരിക്ക് അന്തിമോപാചരം അര്‍പ്പിച്ചു

ആര്‍എംപി എംഎൽഎ കെകെ രമ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍എംപി നേതാവ് വേണുവും ഒപ്പമുണ്ടായിരുന്നു. 

8:47 PM IST

കോടിയേരിക്ക് വിട ചൊല്ലാൻ പുഷ്പനെത്തി

കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ കോടിയേരിയെ കണ്ട് അന്തിമോപാചരം അര്‍പ്പിച്ചു 

7:24 PM IST

വൈര്യം മറന്ന് സുധാകരൻ: കോടിയേരിക്ക് വിട ചൊല്ലി കെപിസിസി അധ്യക്ഷൻ

കണ്ണൂര്‍ രാഷ്ട്രീയത്തിൻ്റെ ഇരുചേരികളിൽ നിന്നും പരസ്പരം പോരാടിയെങ്കിലും കോടിയേരിക്ക് വിട ചൊല്ലാൻ സുധാകരൻ എത്തിയത് കണ്ടു നിന്നവര്‍ക്ക് കൗതുക കാഴ്ചയായി. 

7:23 PM IST

കോടിയേരിയെ കാണാൻ ജനപ്രവാഹം: ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാന ഘട്ടത്തിലേക്ക്

മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് അൽപസമയത്തിനകം കൊണ്ടു, ക്യൂവിൽ ഇപ്പോഴും കാത്തുനിൽക്കുന്നത് ആയിരങ്ങൾ

6:58 PM IST

പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ ജന പ്രവാഹം

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ  തലശ്ശേരി ടൌൺ ഹാളിലേക്ക് ഇടമുറിയാതെ ജന പ്രവാഹം. മുതിർന്ന സിപിഎം നേതാക്കളും മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അ‍ര്‍പ്പിച്ചു. ടൌൺ ഹാളിന് മുന്നിൽ കോടിയേരിക്ക് പൊലീസും സ്റ്റുഡന്റ് പൊലീസും അഭിവാദ്യമർപ്പിച്ചു.

6:38 PM IST

കോടിയേരിയെ അവഹേളിക്കുന്ന രീതിയിൽ വാട്സ് ആപ്പ് പോസ്റ്റിട്ട പൊലിസുകാരന് സസ്പെൻഷൻ

കോടിയേരിയെ അവഹേളിക്കുന്ന രീതിയിൽ വാട്സ് ആപ്പ് പോസ്റ്റിട്ട പൊലിസുകാരന് സസ്പെൻഷൻ. മുല്ലപ്പള്ളിയുടെ മുൻ ഗൺ മാനും മെഡിക്കൽ കൊളജ് പൊലിസ് സ്റ്റഷനിലെ പൊലിസുകാരനുമായ ഉറൂബിനയാണ് സസ്പെൻഡ് ചെയ്തത്. സിപിഎം നടപടി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

2:58 PM IST

കോടിയേരിയെ കാണാന്‍ ജനപ്രവാഹം

കോടിയേരി ബാലകൃഷണനെ അവസാനമായി കാണാന്‍ ജനപ്രവാഹം. മട്ടന്നൂരിലും കൂത്തുപറമ്പിലും കോടിയേരിക്ക് ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1:26 PM IST

മൃതദേഹം കണ്ണൂരെത്തിച്ചു, തലശ്ശേരിയിലേക്ക് വിലാപയാത്ര

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ചു. തലശ്ശേരിയിലേക്ക് വിലാപയാത്ര തുടങ്ങി.

12:57 PM IST

എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി, മൃതദേഹം ഉടന്‍ പുറത്തിറക്കും

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 15 മിനിറ്റിനുള്ളില്‍ പുറത്തിറക്കും.

12:52 PM IST

എയര്‍ ആംബുലന്‍സ് ഉടന്‍ കണ്ണൂരിലെത്തും

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ഉടന്‍ കണ്ണൂരിലെത്തും.

12:04 PM IST

'കോടിയേരിയെ അവസാനമായി കാണാന്‍ എല്ലാവര്‍ക്കും സൗകര്യമൊരുക്കും': ഇ പി ജയരാജന്‍

കോടിയേരി ബാലകൃഷ്‍ണനെ അവസാനമായി കാണാനെത്തുന്ന എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇ പി ജയരാജൻ. നാളത്തെ ഹർത്താലിൽ വാഹനങ്ങളെയും ഹോട്ടലുകളെയും അവശ്യ സർവീസുകളെയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎമ്മിന്‍റെ സമുന്നത നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങുക.

11:46 AM IST

'കോടിയേരി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ചിരിക്കുന്ന അപൂർവം നേതാക്കളിൽ ഒരാള്‍': കെ സുരേന്ദ്രന്‍

കോടിയേരി ബാലകൃഷ്ണന്‍ സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ചിരിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് കോടിയേരി. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍.

11:21 AM IST

എയര്‍ ആംബുലന്‍സ് പുറപ്പെട്ടു

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്.

10:47 AM IST

സിപിഎം കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക്

സിപിഎം കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക്. യെച്ചൂരിയും കാരാട്ടും നാളത്തെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

10:40 AM IST

നേതാക്കള്‍ കണ്ണൂരിലേക്ക്

കണ്ണൂര്‍ വിമാനത്താവളത്തില്‍ നേതാക്കളും റെഡ് വൊളണ്ടിയര്‍മാരും എത്തി.

10:37 AM IST

എയര്‍ ആംബുലന്‍സ് പുറപ്പെടാന്‍ വൈകും

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് 11 മണിക്ക് ശേഷമേ ചെന്നൈയില്‍ നിന്ന് പുറപ്പെടു

7:34 AM IST

കോടിയേരിയുടെ മരണം : സർക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാംപയിൻ ഉദ്ഘാടനം മാറ്റി , ഇനി വ്യാഴാഴ്ച

സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും.ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെ എതിർത്ത് ക്രൈസ്തവ സഭകൾ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭകളുടെ സ്കൂളുകൾ അടച്ചിടാനും കെ സി ബി സി തീരുമാനിച്ചിരുന്നു

7:31 AM IST

അന്ത്യാഞ്ജലി അർപ്പിക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം, സംസ്കാര ചടങ്ങി ൽ പങ്കെടുക്കാൻ ദേശീയ നേതാക്കളെത്തും

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ദില്ലി എകെജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുക . തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളോട് സംസാരിക്കും. 

6:41 AM IST

വിട പറഞ്ഞത് സൌമ്യ മുഖം : നില വഷളായത് ഇന്നലെ ഉച്ചയോടെ, അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈയിൽ നൂറുകണക്കിനുപേർ

ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8 മണിക്കായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യം.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,എം.വി. ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്

6:41 AM IST

കോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും,തലശ്ശേരി ടൌൺ ഹാളിലും വീട്ടിലും പൊതുദർശനം,സംസ്കാരം നാളെ പയ്യാമ്പലത്ത്
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകന്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം.നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും.നാളെ മൂന്ന് മണിക്ക് പയ്യാന്പലത്താണ് സംസ്കാരം.

4:00 PM IST:

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പൂർണ ഔദ്യോഗിക ബഹുമതികളോട് വിട നൽകി കേരളം. കമ്യൂണിസ്റ്റ് വിപ്ലവ പോരാളികൾ ഉറങ്ങുന്ന പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേർന്ന് കോടിയേരിക്ക് വിട നൽകി. കടലിരമ്പം പോലെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പിണറായി ഉൾപ്പെടെ നേതാക്കൾ  കോടിയേരിക്ക് അന്ത്യ അഭിവാദ്യം നൽകി. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതക്ക് തീകൊളുത്തി.  

3:50 PM IST:

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പൂർണ ഔദ്യോഗിക ബഹുമതികളോട് വിട നൽകി കേരളം. കമ്യൂണിസ്റ്റ് വിപ്ലവ പോരാളികൾ ഉറങ്ങുന്ന പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളും ബന്ധുക്കളും ചേർന്ന് കോടിയേരിക്ക് വിട നൽകി. കടലിരമ്പം പോലെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പിണറായി ഉൾപ്പെടെ നേതാക്കൾ  കോടിയേരിക്ക് അന്ത്യ അഭിവാദ്യം നൽകി

3:09 PM IST:

കോടിയേരി ബാലകൃഷ്ണന്‍റെ സംസ്‍ക്കാരം അല്‍പ്പസമയത്തിനകം പയ്യാമ്പലത്ത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്തേക്ക് പ്രവേശനം.

2:48 PM IST:

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചു. 

2:48 PM IST:

അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്ക് കാല്‍നടയായി വിലാപയാത്ര. സം‍സ്ക്കാരം 3 മണിക്ക് പയ്യാമ്പലത്ത് നടക്കും. 

1:01 PM IST:

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണൂരിലെ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഗവര്‍ണര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

12:22 PM IST:

വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍.

10:15 AM IST:

രോഗം കോടിയേരിയെ നമ്മളിൽ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓർമ്മിക്കാൻ കഴിയുവെന്ന് എം എം മണി. പി ബി മെമ്പറെന്ന നിലയിൽ ഇന്ത്യയിലെ പാർട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എം എം മണി ഓർമ്മിച്ചു. 

10:13 AM IST:

വീട്ടിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ആയിരങ്ങള്‍. കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിലേക്കുള്ള വിലാപയാത്ര തുടങ്ങി.

9:31 AM IST:

മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയുടെ വീട്ടിലെത്തി. ഭാര്യ കമല വിജയനും മകൾ വീണയും ഒപ്പമുണ്ട്.

9:30 AM IST:

താനുമായി ഏറെ അടുപ്പം പുലർത്തിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂസഫ് അലി.

8:55 AM IST:

മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ 9 മണിക്ക് കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തും. സ്പീക്കർ ഷംസീർ കോടിയേരിയുടെ വീട്ടിലെത്തി.

6:21 AM IST:

കോടിയേരിയുടെ വീട്ടിൽ പൊതു ദർശനം തുടങ്ങി. നാട്ടുകാരും കുടുംബാംഗങ്ങളും വീട്ടിലേക്ക് എത്തുന്നു

6:19 AM IST:

ഇന്ന് തലശ്ശേരി, ധർമ്മടം , കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ. വാഹന ഗതാഗതത്തെയും ഹോട്ടലുകളെയും ബാധിക്കില്ല

6:13 AM IST:

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വിട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും.വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. 

11:22 PM IST:

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി ടൌൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഈങ്ങയിൽപീടികയിലെ 'കോടിയേരി' കുടുംബ വീട്ടിലേക്ക് എത്തി. ടൌൺ ഹാളിലെ എട്ട് മണിക്കൂർ നീണ്ട പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം. 

11:20 PM IST:

മുഖ്യമന്ത്രി പിണറായി വിജയൻ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോടിയേരിയിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാക്കളും എത്തിയത്. അൽപ്പസമയം ബന്ധുക്കൾക്കൊപ്പം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

10:01 PM IST:

രാവിലെ പത്ത് മണിക്ക് ഭൗതികദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടു പോകും 

10:00 PM IST:

അന്തിമോപചാരം അര്‍പ്പിച്ചത് പതിനായിരങ്ങൾ

9:59 PM IST:

കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര ഈങ്ങൽപ്പീടികയിലെ വീട്ടിലേക്ക്

9:43 PM IST:

കോടിയേരിക്ക് യാത്രാമൊഴിയുമായി രാഷ്ട്രീയകേരളം. വികാരനിർഭരമായി വിലാപയാത്ര. മൃതദേഹം അൽപസമയത്തിനകം
ഈങ്ങയിൽപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സിപിഎം ജില്ലാകമ്മിറ്റിഓഫീസിലും നാളെ പൊതുദർശനമുണ്ടാകും.  

9:41 PM IST:

കോടിയേരി ബാലകൃഷ്ണന് കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും ഇ കെ നായനാർക്കുമിടയിലാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കുന്നത്. ബീച്ചും പരിസരവും പൂർണമയി റെഡ് വളൻ്റിയർമാരുടെ നിയന്ത്രണത്തിലാകും. 

8:51 PM IST:

ആര്‍എംപി എംഎൽഎ കെകെ രമ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍എംപി നേതാവ് വേണുവും ഒപ്പമുണ്ടായിരുന്നു. 

8:47 PM IST:

കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പൻ കോടിയേരിയെ കണ്ട് അന്തിമോപാചരം അര്‍പ്പിച്ചു 

7:24 PM IST:

കണ്ണൂര്‍ രാഷ്ട്രീയത്തിൻ്റെ ഇരുചേരികളിൽ നിന്നും പരസ്പരം പോരാടിയെങ്കിലും കോടിയേരിക്ക് വിട ചൊല്ലാൻ സുധാകരൻ എത്തിയത് കണ്ടു നിന്നവര്‍ക്ക് കൗതുക കാഴ്ചയായി. 

7:23 PM IST:

മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് അൽപസമയത്തിനകം കൊണ്ടു, ക്യൂവിൽ ഇപ്പോഴും കാത്തുനിൽക്കുന്നത് ആയിരങ്ങൾ

7:00 PM IST:

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ  തലശ്ശേരി ടൌൺ ഹാളിലേക്ക് ഇടമുറിയാതെ ജന പ്രവാഹം. മുതിർന്ന സിപിഎം നേതാക്കളും മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അ‍ര്‍പ്പിച്ചു. ടൌൺ ഹാളിന് മുന്നിൽ കോടിയേരിക്ക് പൊലീസും സ്റ്റുഡന്റ് പൊലീസും അഭിവാദ്യമർപ്പിച്ചു.

6:38 PM IST:

കോടിയേരിയെ അവഹേളിക്കുന്ന രീതിയിൽ വാട്സ് ആപ്പ് പോസ്റ്റിട്ട പൊലിസുകാരന് സസ്പെൻഷൻ. മുല്ലപ്പള്ളിയുടെ മുൻ ഗൺ മാനും മെഡിക്കൽ കൊളജ് പൊലിസ് സ്റ്റഷനിലെ പൊലിസുകാരനുമായ ഉറൂബിനയാണ് സസ്പെൻഡ് ചെയ്തത്. സിപിഎം നടപടി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

2:58 PM IST:

കോടിയേരി ബാലകൃഷണനെ അവസാനമായി കാണാന്‍ ജനപ്രവാഹം. മട്ടന്നൂരിലും കൂത്തുപറമ്പിലും കോടിയേരിക്ക് ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1:26 PM IST:

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ചു. തലശ്ശേരിയിലേക്ക് വിലാപയാത്ര തുടങ്ങി.

12:57 PM IST:

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 15 മിനിറ്റിനുള്ളില്‍ പുറത്തിറക്കും.

12:52 PM IST:

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ഉടന്‍ കണ്ണൂരിലെത്തും.

12:04 PM IST:

കോടിയേരി ബാലകൃഷ്‍ണനെ അവസാനമായി കാണാനെത്തുന്ന എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇ പി ജയരാജൻ. നാളത്തെ ഹർത്താലിൽ വാഹനങ്ങളെയും ഹോട്ടലുകളെയും അവശ്യ സർവീസുകളെയും ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎമ്മിന്‍റെ സമുന്നത നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങുക.

11:46 AM IST:

കോടിയേരി ബാലകൃഷ്ണന്‍ സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ ചിരിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് കോടിയേരി. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍.

11:22 AM IST:

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്.

10:47 AM IST:

സിപിഎം കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക്. യെച്ചൂരിയും കാരാട്ടും നാളത്തെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

10:40 AM IST:

കണ്ണൂര്‍ വിമാനത്താവളത്തില്‍ നേതാക്കളും റെഡ് വൊളണ്ടിയര്‍മാരും എത്തി.

10:38 AM IST:

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് 11 മണിക്ക് ശേഷമേ ചെന്നൈയില്‍ നിന്ന് പുറപ്പെടു

7:34 AM IST:

സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും.ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെ എതിർത്ത് ക്രൈസ്തവ സഭകൾ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭകളുടെ സ്കൂളുകൾ അടച്ചിടാനും കെ സി ബി സി തീരുമാനിച്ചിരുന്നു

7:31 AM IST:

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ദില്ലി എകെജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുക . തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളോട് സംസാരിക്കും. 

6:41 AM IST: