കോട്ടയം: കോട്ടയം തലപ്പാടിയിലെ കൊവിഡ് പരിശോധനാ ലാബിൽ പ്രതിസന്ധി. ഒരു മെഷീൻ പ്രവർത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ദിവസേന 192 സാമ്പിളുകൾ പരിശോധിച്ചിരുന്നിടത്ത് ഇപ്പോൾ പരിശോധിക്കുന്നത് 96 എണ്ണം മാത്രമാണ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള സ്രവസാമ്പിളുകളാണ് തലപ്പാടിയിലെ ലാബിൽ പരിശോധനക്കെത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനാകില്ലെന്ന് ലാബ് ഡയറക്ടർ മോഹനകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

updating....