9:41 PM IST
ഇൻഡിഗോയുടെ ബസ് പിടിച്ചെടുത്ത് ഗതാഗത വകുപ്പ്
കോഴിക്കോട് ഫറോക്കിൽ ഇൻഡിഗോ എയർലൈൻസിന്റെ ബസ് ഗതാഗത വകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
9:40 PM IST
ദില്ലി സഫ്ദർജംഗ് ആശുപത്രിക്ക് പുറത്ത് യുവതി പ്രസവിച്ച സംഭവത്തിൽ നടപടി
ആരോഗ്യ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 5 ഡോക്ടർമാരെ അന്വേഷണം പൂർത്തിയാകും വരെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി.മന്ത്രാലയത്തിൽ നിന്നുള്ള സംഘം ആശുപത്രി സന്ദർശിച്ചു
9:37 PM IST
നീറ്റ് പരീക്ഷാ വിവാദം: 5 പേർ അറസ്റ്റിൽ
പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വകാര്യ ഏജൻസിയായ സ്റ്റാർ സെക്യൂരിറ്റി നിയോഗിച്ച
മൂന്നുപേരെയും കോളേജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരേയും അറസ്റ്റ് ചെയ്തു
9:34 PM IST
നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനികളുടെ പരാതി
അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് എൻടിഎ. അന്വേഷണ സമിതി കൊല്ലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.
9:32 PM IST
കെ.എസ്.ശബരീനാഥന് ജാമ്യം
മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസിൽ കെ.എസ്.ശബരീനാഥന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
4:14 PM IST
സ്വർണകടത്തുകേസിലെ സി.ബി.ഐ അന്വേഷണം: ലോക്സഭയിലെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സർക്കാർ
NIA യും ED യും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം .എംപിമാരായ ആന്റോ ആൻറണി ,അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി
3:53 PM IST
കുഴിയടക്കണമെങ്കില്‍ - കെ റോഡ് -എന്നാക്കണമോയെന്ന് ഹൈക്കോടതി
നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു .ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം .ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം.എന്‍ജിനിയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി
3:27 PM IST
നുപുർ ശർമയ്ക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം
നുപുർ ശർമയെ ഓഗസ്റ്റ് പത്ത് വരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീംകോടതി. കേസെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് സുപ്രീംകോടതി
2:02 PM IST
പുതിയ ജി എസ് ടി പരിഷ്കരണം: വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്
ജൂലൈ 27 ആം തിയതി എല്ലാ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.ജി എസ് ടി യിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് പോകും.
1:48 PM IST
ശബരിനാഥിന്റെ അറസ്റ്റ്: നിയമപരമായി നേരിടുമെന്ന് കെസി വേണുഗോപാല്‍
കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതി .തനിക്ക് അറിയാവുന്ന ശബരിനാഥ് പക്വതയോടെ പെരുമാറുന്ന ആളാണ്.കേന്ദ്ര സർക്കാർ ചെയുന്നത് തന്നെയാണ് കേരളത്തിൽ പിണറായിയും ചെയ്യുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി
1:29 PM IST
ശബരിനാഥന്റെ അറസ്റ്റ് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമെന്ന് വി ഡി സതീശന്
മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന് പറഞ്ഞു.
12:15 PM IST
അടിവസ്ത്രം അഴിപ്പിച്ചിട്ടില്ലെന്ന് ഏജൻസി
നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസി. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായറാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
12:11 PM IST
വിമാനത്തിലെ പ്രതിഷേധം; ശബരിനാഥന് അറസ്റ്റില്‍
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിലെ ഗൂഡാലോചനയില്‍ ശബരിനാഥ് പങ്കാളിയെന്ന് അന്വേഷണ സംഘം. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു
11:59 AM IST
പി സി ജോർജിന് മുൻകൂർ ജാമ്യം
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
11:42 AM IST
മുൻകൂർ ജാമ്യാപേക്ഷ നൽകി കെ എസ് ശബരിനാഥൻ
വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്നക്കേസില്‍ കെ എസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകി.
11:33 AM IST
നടിയെ ആക്രമിച്ച കേസ്:തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും
നടിയെ ആക്രമിച്ച കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ.ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കും.വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി
11:25 AM IST
ശബരിനാഥന് ചോദ്യം ചെയ്യലിന് ഹാജരായി
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്ന് ശബരിനാഥ് വിമര്‍ശിച്ചു.
11:14 AM IST
സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും
എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ .കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ തുക ഇതുവരെ നൽകിയില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ല .60 കോടിയാണ് സംസ്ഥാനത്ത് ആകെ നൽകാൻ ഉള്ളത്
10:38 AM IST
റോഡിലെ കുഴിയിൽ വീണ് മരണം
റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. അപകടം ശനിയാഴ്ച പുലർച്ചെ. ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
10:17 AM IST
നീറ്റ് : ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു.
10:12 AM IST
ഭരണഘടന വിരുദ്ധ പ്രസംഗം:നിയമസഭയില്‍ സജി ചെറിയാന്റെ പ്രത്യേക പ്രസ്താവന
മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചു.ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്.അതാണ് സൂചിപ്പിച്ചത്.
ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ്.ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല
അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ല
9:14 AM IST
കണ്ണൂരില്‍ മങ്കിപോക്സ് ജാഗ്രത
ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. Read More
9:14 AM IST
കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.
9:13 AM IST
അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.
7:48 AM IST
കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. അനധികൃതമായി നമ്പർ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
7:19 AM IST
വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി എൻടിഎ. പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം.
7:18 AM IST
തെളിവ് കിട്ടിയില്ലെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍
താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും.
7:18 AM IST
അടിവസ്ത്രം അഴിപ്പിച്ചതിൽ കൂടുതൽ പരാതികള്‍
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പറയുന്നു.
7:07 AM IST
മന്ത്രിസ്ഥാനം രാജി വെക്കാൻ ഇടയായ സാഹചര്യം: സജിചെറിയാൻ നിയമസഭയിൽ ഇന്ന് പ്രത്യക പരാമർശം നടത്തും
മന്ത്രിസ്ഥാനം രാജി വെക്കാൻ ഇടയായ സാഹചര്യത്തെ കുറിച് സജി ചെറിയാൻ നിയമ സഭയിൽ ഇന്ന് പ്രത്യക പരാമർശം നടത്തും. ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമർശം.ഭരണ ഘടനയെ അതിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാൻ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സജി ചെറിയാൻ ഇനി ഖേദം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടത്
6:46 AM IST
അട്ടപ്പാടി മധു കൊലക്കേസ്: 13ാം സാക്ഷി സുരേഷിനെ ഇന്ന് വിസ്തരിക്കും, കൂറുമാറ്റം ഉണ്ടാകുമോ എന്ന് ആശങ്ക
അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും.നേരത്തെ സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിന്റെ കുടുംബം അഗളി പോലീസിൽ പരാതി നൽകിയിരുന്നു.പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. തുടർച്ചയായി മൂന്നു സാക്ഷികൾ കൂറ് മാറിയതിന്റെ തിരിച്ചടിയിൽ ആണ് പ്രോസിക്യൂഷൻ
6:25 AM IST
നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതിയിൽ,മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോടതിയുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാർഡിന്റെ ക്ലോൺസ് കോപ്പിയും മിറർ ഇമേജും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ കഴിഞ്ഞ വർഷം ജൂലൈ 19ന് മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ വീണ്ടും ആവശ്യമുന്നയിച്ചേക്കും
6:18 AM IST
തോമസ് ഐസക് ഇന്ന് ഹാജരാകില്ല
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ മൊഴി നൽകാൻ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ കൊച്ചിയിലെ ഓഫീസിൽ എത്തില്ലെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ തോമസ് ഐസക് വന്നില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി ഉദ്യോഗസ്ഥരുടെ തീരുമാനം.
5:58 AM IST
കണ്ണൂരിലെ മങ്കിപോക്സ് ബാധ:രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിക്കും,ലക്ഷണങ്ങൾ കണ്ടാൽ ചികിൽസ
മങ്കി പോക്സ് ബാധിച്ച് ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. ഈ മാസം 13ന് ദുബായില്‍നിന്നാണ് യുവാവ് മംഗളൂരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയത്.പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്
5:56 AM IST
കെ എസ് ശബരിനാഥനെ ഇന്ന് ചോദ്യം ചെയ്യും
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വിമാനത്തിനുളളിൽ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനക്ക് പിന്നിൽ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം.
5:52 AM IST
നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം; പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി
ദില്ലി : കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയം ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. വിദ്യാർഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെയും ഇത്തരം സംഭവങ്ങളിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു
9:41 PM IST:
കോഴിക്കോട് ഫറോക്കിൽ ഇൻഡിഗോ എയർലൈൻസിന്റെ ബസ് ഗതാഗത വകുപ്പ് കസ്റ്റഡിയിലെടുത്തു. ആറ് മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
9:40 PM IST:
ആരോഗ്യ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 5 ഡോക്ടർമാരെ അന്വേഷണം പൂർത്തിയാകും വരെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി.മന്ത്രാലയത്തിൽ നിന്നുള്ള സംഘം ആശുപത്രി സന്ദർശിച്ചു
9:37 PM IST:
പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വകാര്യ ഏജൻസിയായ സ്റ്റാർ സെക്യൂരിറ്റി നിയോഗിച്ച
മൂന്നുപേരെയും കോളേജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരേയും അറസ്റ്റ് ചെയ്തു
9:34 PM IST:
അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് എൻടിഎ. അന്വേഷണ സമിതി കൊല്ലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.
9:32 PM IST:
മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസിൽ കെ.എസ്.ശബരീനാഥന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
4:14 PM IST:
NIA യും ED യും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം .എംപിമാരായ ആന്റോ ആൻറണി ,അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി
3:53 PM IST:
നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു .ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം .ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം.എന്‍ജിനിയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി
3:27 PM IST:
നുപുർ ശർമയെ ഓഗസ്റ്റ് പത്ത് വരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീംകോടതി. കേസെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് സുപ്രീംകോടതി
2:02 PM IST:
ജൂലൈ 27 ആം തിയതി എല്ലാ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.ജി എസ് ടി യിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് പോകും.
1:48 PM IST:
കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതി .തനിക്ക് അറിയാവുന്ന ശബരിനാഥ് പക്വതയോടെ പെരുമാറുന്ന ആളാണ്.കേന്ദ്ര സർക്കാർ ചെയുന്നത് തന്നെയാണ് കേരളത്തിൽ പിണറായിയും ചെയ്യുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി
1:29 PM IST:
മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന് പറഞ്ഞു.
12:15 PM IST:
നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസി. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായറാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
12:11 PM IST:
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിലെ ഗൂഡാലോചനയില്‍ ശബരിനാഥ് പങ്കാളിയെന്ന് അന്വേഷണ സംഘം. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു
11:59 AM IST:
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
11:42 AM IST:
വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്നക്കേസില്‍ കെ എസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകി.
11:33 AM IST:
നടിയെ ആക്രമിച്ച കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ.ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കും.വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി
11:25 AM IST:
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്ന് ശബരിനാഥ് വിമര്‍ശിച്ചു.
11:14 AM IST:
എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ .കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ തുക ഇതുവരെ നൽകിയില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ല .60 കോടിയാണ് സംസ്ഥാനത്ത് ആകെ നൽകാൻ ഉള്ളത്
10:38 AM IST:
റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. അപകടം ശനിയാഴ്ച പുലർച്ചെ. ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
10:17 AM IST:
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു.
10:12 AM IST:
മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചു.ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്.അതാണ് സൂചിപ്പിച്ചത്.
ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ്.ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല
അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ല
9:14 AM IST:
ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. Read More
9:14 AM IST:
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.
9:13 AM IST:
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.
7:48 AM IST:
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. അനധികൃതമായി നമ്പർ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
7:19 AM IST:
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി എൻടിഎ. പരീക്ഷ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണം.
7:18 AM IST:
താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും.
7:18 AM IST:
കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പറയുന്നു.
7:07 AM IST:
മന്ത്രിസ്ഥാനം രാജി വെക്കാൻ ഇടയായ സാഹചര്യത്തെ കുറിച് സജി ചെറിയാൻ നിയമ സഭയിൽ ഇന്ന് പ്രത്യക പരാമർശം നടത്തും. ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമർശം.ഭരണ ഘടനയെ അതിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാൻ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സജി ചെറിയാൻ ഇനി ഖേദം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടത്
6:46 AM IST:
അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും.നേരത്തെ സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിന്റെ കുടുംബം അഗളി പോലീസിൽ പരാതി നൽകിയിരുന്നു.പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. തുടർച്ചയായി മൂന്നു സാക്ഷികൾ കൂറ് മാറിയതിന്റെ തിരിച്ചടിയിൽ ആണ് പ്രോസിക്യൂഷൻ
6:25 AM IST:
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോടതിയുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാർഡിന്റെ ക്ലോൺസ് കോപ്പിയും മിറർ ഇമേജും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ കഴിഞ്ഞ വർഷം ജൂലൈ 19ന് മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ വീണ്ടും ആവശ്യമുന്നയിച്ചേക്കും
6:18 AM IST:
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ മൊഴി നൽകാൻ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ കൊച്ചിയിലെ ഓഫീസിൽ എത്തില്ലെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ തോമസ് ഐസക് വന്നില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി ഉദ്യോഗസ്ഥരുടെ തീരുമാനം.
5:58 AM IST:
മങ്കി പോക്സ് ബാധിച്ച് ചികിത്സയിലുള്ളയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടോ എന്ന് അറിയാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. സമ്പർക്കത്തിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. ഈ മാസം 13ന് ദുബായില്‍നിന്നാണ് യുവാവ് മംഗളൂരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയത്.പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്
5:56 AM IST:
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വിമാനത്തിനുളളിൽ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനക്ക് പിന്നിൽ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം.
5:52 AM IST: