Asianet News MalayalamAsianet News Malayalam

ലൈഫ് പദ്ധതിയിൽ ഈ വർഷം രണ്ട് ലക്ഷം വീടുകൾ, മൂന്നാം ഘട്ടത്തിൽ ഫ്ലാറ്റുകൾ

ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപ ചെലവിട്ടു. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ ഫ്ലാറ്റുകളാണ് സർക്കാരിന്‍റെ പരിഗണനയില്‍ ഉള്ളത്

Life project kerala to build two lakh more houses this year
Author
Thiruvananthapuram, First Published Jan 4, 2020, 7:57 AM IST

തിരുവനന്തപുരം: ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി അനുസരിച്ച് ഈ വർഷം രണ്ട് ലക്ഷം വീടുകള്‍ പൂർത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ. സ്ഥലം കിട്ടാത്തതിനാൽ, മൂന്നാം ഘട്ടത്തിൽ വീടുകള്‍ക്ക് പകരം ഫ്ലാറ്റുകള്‍ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപ ചെലവിട്ടു. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ ഫ്ലാറ്റുകളാണ് സർക്കാരിന്‍റെ പരിഗണനയില്‍ ഉള്ളത്. ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംഗമത്തിൽ സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാൻ വിവിധ സ്റാറാളുകളും സജ്ജമാക്കിയിരുന്നു.

ലൈഫ് കുടുംബ അംഗങ്ങള്‍ക്കായി വൈദ്യപരിശോധനക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു. വർക്കല ബ്ലോക്കില്‍ നിന്നുള്ള രണ്ടായിരം ഗുണ ഭോക്താക്കളാണ് പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios