ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിനാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്.കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലും അന്വേഷണമുണ്ടാകും

തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ സൈബര്‍ ആക്രമണമുണ്ടായി എന്ന് കാട്ടി ആര്യ രാജേന്ദ്രൻ നല്‍കിയ പരാതിയില്‍ രണ്ട് കേസ്. ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിനാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസിലും വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 

മേയറുമായി പ്രശ്നമുണ്ടായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലും അന്വേഷണമുണ്ടാകും. യദു, കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കന്‍റോണ്‍മെന്‍റ് എസിപിക്ക് കൈമാറി. സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാതെ വന്നതോടെയാണ് യദു, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെ പരാതി നല്‍കിയത്. 

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Also Read:- യാത്രക്കാര്‍ക്ക് വേണ്ടി ഓടിത്തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള നവകേരള ബസ്; ഞായറാഴ്ച മുതല്‍ ബെംഗളൂരുവിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo