മലപ്പുറം: മലപ്പുറം തിരൂരിൽ നിന്ന് ചരക്കുലോറിയിൽ കടക്കാൻ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. 

ചരക്കുലോറിയിൽ കടക്കാൻ ശ്രമിച്ച തൊഴിലാളികളെ കുറ്റിപ്പുറത്തുവച്ച് വാഹനം തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ തിരികെ താമസസ്ഥലത്തേക്ക് തന്നെ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികളെ ഒളിപ്പിച്ചു കടത്താനായിരുന്നു ഡ്രൈവർ ശ്രമിച്ചത്.