Malayalam News Highlights : റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം, സംസ്ഥാനത്തും വിപുലമായ ആഘോഷം

Malayalam Live news Updates on 26 january 2023

രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി.

11:10 PM IST

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി മാര്‍ച്ച്

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥി മാര്‍ച്ച്. അധികൃതരുടെയും പൊലീസിന്‍റെയും നടപടികളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.

1:50 PM IST

മസാലദോശയിൽ തേരട്ട

എറണാകുളം പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു.

11:57 AM IST

മധ്യവയസ്കന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

കോഴിക്കോട് മധ്യവയസ്കനെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. 

10:37 AM IST

ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ

റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ. റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ ഗവർണർ പതാക ഉയർത്തി. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തില്ല. പൂർണതോതിൽ പരേഡ് നടത്താൻ ഹൈക്കോതി നിർദേശം നൽകിയിരുന്നു.

10:36 AM IST

ഭരണഘടന സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത നമുക്കുണ്ടെന്ന് സജി ചെറിയാൻ

ഭരണഘടന സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത നമുക്കുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും സജി ചെറിയാൻ പറഞ്ഞു

10:36 AM IST

പിണറായി സർക്കാരിനെ അഭിനന്ദനവുമായി ഗവര്‍ണര്‍

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഗവർണർ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി സർക്കാരിന്‍റെ നേട്ടങ്ങളെ ഗവർണർ പുകഴ്ത്തുകയും ചെയ്തു.

9:23 AM IST

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നിച്ച് മുന്നേറാമെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാമെന്നും പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. 

9:15 AM IST

തിരുവനന്തപുരത്ത് ഗവർണർ പതാക ഉയര്‍ത്തി

റിപ്പബ്ലിക് ദിനമാഘോഷിച്ച് സംസ്ഥാനവും. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു.

8:15 AM IST

പോക്സോ കേസ് പ്രതി പിടിയില്‍

ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

7:36 AM IST

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. 

7:35 AM IST

കിഫ്ബി പദ്ധതികൾ അനിശ്ചിതത്വത്തില്‍

വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പണമില്ലാതെ പദ്ധതികൾ മുടങ്ങുന്നുണ്ടെങ്കിൽ തിരുത്തൽ വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിലാണെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More 

7:35 AM IST

സംസ്ഥാനത്തും വിപുലമായ ആഘോഷം

സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. 

7:34 AM IST

റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം

രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി.

11:10 PM IST:

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥി മാര്‍ച്ച്. അധികൃതരുടെയും പൊലീസിന്‍റെയും നടപടികളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.

1:50 PM IST:

എറണാകുളം പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു.

11:57 AM IST:

കോഴിക്കോട് മധ്യവയസ്കനെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. 

10:37 AM IST:

റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ. റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ ഗവർണർ പതാക ഉയർത്തി. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തില്ല. പൂർണതോതിൽ പരേഡ് നടത്താൻ ഹൈക്കോതി നിർദേശം നൽകിയിരുന്നു.

10:36 AM IST:

ഭരണഘടന സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത നമുക്കുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും സജി ചെറിയാൻ പറഞ്ഞു

10:36 AM IST:

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഗവർണർ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി സർക്കാരിന്‍റെ നേട്ടങ്ങളെ ഗവർണർ പുകഴ്ത്തുകയും ചെയ്തു.

9:23 AM IST:

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നിച്ച് മുന്നേറാമെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാമെന്നും പ്രധാനമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. 

9:15 AM IST:

റിപ്പബ്ലിക് ദിനമാഘോഷിച്ച് സംസ്ഥാനവും. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു.

8:30 AM IST:

ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

7:36 AM IST:

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. 

7:35 AM IST:

വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പണമില്ലാതെ പദ്ധതികൾ മുടങ്ങുന്നുണ്ടെങ്കിൽ തിരുത്തൽ വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിലാണെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More 

7:35 AM IST:

സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. 

7:34 AM IST: