Malayalam News Highlights: വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍

Malayalam News Live Updates 13 August 2022

സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടി ഇന്ന് മുതൽ തുടങ്ങും. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.  

12:04 PM IST

ഇടമലയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഒന്ന്, നാല് ഷട്ടറുകളാണ് അടച്ചത്. രണ്ട്, മൂന്ന് ഷട്ടറുകൾ 50 സെന്‍റിമീറ്റർ ആയി താഴ്ത്തി. നിലവിൽ ഡാമിൽ നിന്ന് പ്രതിസെക്കന്‍റിൽ 64,800 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് അപ്പർ റൂൾ കർവിന് മുകളിലേക്ക് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടമലയാർ അണക്കെട്ട് തുറന്നത്.

11:31 AM IST

സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടി

പാലക്കാട് മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം. ചെമ്മണാമ്പതി സ്വദേശി ജയരാജിൻ്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയത്.

11:28 AM IST

ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. Read More

11:27 AM IST

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി. Read More

10:18 AM IST

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസ്: ഇ ഡി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം.

8:41 AM IST

ഹർ ഘർ തിരംഗയില്‍ പങ്കുചേര്‍ന്ന് ധനമന്ത്രിയും

ഹർ ഘർ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിൽ ദേശീയപതാക ഉയർത്തി. ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് ബാലഗോപാല്‍ പറഞ്ഞു. 

8:40 AM IST

ബംഗ്ലൂരുവിൽ 'ഹർ ഘർ തിരംഗ' ആഘോഷം നിർമ്മല സീതാരാമന്‍റെ നേതൃത്വത്തില്‍

കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍റെ നേതൃത്വത്തിലാണ് ബംഗ്ലൂരുവിൽ 'ഹർ ഘർ തിരംഗ' ആഘോഷം. എല്ലാ മന്ത്രിമാരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും അടക്കം വീടുകളിൽ ദേശീയ പതാക ഉയർത്തി. വിധാൻ സൗധയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഹർ ഘർ  തിരംഗയുടെ ഭാഗമായി.

8:09 AM IST

കെ എൻ ബാലഗോപാലിന്‍റെ വീട്ടില്‍ ദേശീയ പതാക ഉയർത്തി

ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ വസതിയിലും 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തി.

8:03 AM IST

മോഹൻലാലിന്‍റെ വീട്ടിൽ പതാക ഉയർത്തി

നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7:55 AM IST

പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന

സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. Read More

7:54 AM IST

മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വീട്ടില്‍ പതാക ഉയർത്തി

വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂർ എഴുത്താണിയിലെ വസതിയിൽ പതാക ഉയർത്തി. മന്ത്രി കൃഷ്ണൻകുട്ടിയാണ് പതാക ഉയര്‍ത്തിയത്. 

7:49 AM IST

'ഹർ ഘർ തിരംഗ'ക്ക് ഇന്ന് തുടക്കം

ഇന്ന് മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. Read More

12:04 PM IST:

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഒന്ന്, നാല് ഷട്ടറുകളാണ് അടച്ചത്. രണ്ട്, മൂന്ന് ഷട്ടറുകൾ 50 സെന്‍റിമീറ്റർ ആയി താഴ്ത്തി. നിലവിൽ ഡാമിൽ നിന്ന് പ്രതിസെക്കന്‍റിൽ 64,800 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് അപ്പർ റൂൾ കർവിന് മുകളിലേക്ക് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടമലയാർ അണക്കെട്ട് തുറന്നത്.

11:31 AM IST:

പാലക്കാട് മുതലമടയിൽ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം. ചെമ്മണാമ്പതി സ്വദേശി ജയരാജിൻ്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയത്.

11:28 AM IST:

 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. Read More

11:27 AM IST:

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി. Read More

10:18 AM IST:

സ്വർണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലം മാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ആണ് ചെന്നൈയിലേക്ക് മാറ്റിയത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മാറ്റം.

8:41 AM IST:

ഹർ ഘർ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിൽ ദേശീയപതാക ഉയർത്തി. ഇന്ത്യ എന്ന സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് ബാലഗോപാല്‍ പറഞ്ഞു. 

8:40 AM IST:

കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍റെ നേതൃത്വത്തിലാണ് ബംഗ്ലൂരുവിൽ 'ഹർ ഘർ തിരംഗ' ആഘോഷം. എല്ലാ മന്ത്രിമാരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും അടക്കം വീടുകളിൽ ദേശീയ പതാക ഉയർത്തി. വിധാൻ സൗധയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഹർ ഘർ  തിരംഗയുടെ ഭാഗമായി.

8:09 AM IST:

ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ വസതിയിലും 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തി.

8:29 AM IST:

നടന്‍ മോഹൻലാലിന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7:55 AM IST:

സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി. ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. Read More

8:00 AM IST:

വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂർ എഴുത്താണിയിലെ വസതിയിൽ പതാക ഉയർത്തി. മന്ത്രി കൃഷ്ണൻകുട്ടിയാണ് പതാക ഉയര്‍ത്തിയത്. 

7:49 AM IST: