Malayalam News Highlights : ഭാരത് ജോഡോ യാത്ര സമാപന ചടങ്ങിന്റെ നിറംകെടുത്തി മഞ്ഞ് വീഴ്ച

Malayalam News Live Updates 30 January 2023

5 മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.പ്രധാന കക്ഷികൾ വിട്ടുനിൽക്കുന്നത് കോൺഗ്രസിന്‍റെ സഖ്യനീക്കങ്ങൾക്ക് ക്ഷീണമായി 

7:22 PM IST

നാളെ ഹാജരാക്കാൻ കഴിയില്ലെന്ന് എം ശിവശങ്കർ

ലൈഫ് മിഷൻ കോഴ ഇടപാടില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് എം ശിവശങ്കർ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ല എന്നാണ് എം ശിവശങ്കർ ഇമെയിൽ വഴി അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

7:22 PM IST

രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയെന്ന് എ എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയാണെന്നും അതിന് ഉദാഹരണമാണ് മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതെന്നും എ എൻ ഷംസീർ വിമര്‍ശിച്ചു. 

12:40 PM IST

ബംഗാൾ ഉൾക്കടലിലെ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായിശക്തി പ്രാപിച്ചു

ഫെബ്രുവരി 1 ഓടെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യത. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത.
 
11:09 AM IST

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബി എസ് യെദിയൂരപ്പ

അതിനർത്ഥം  രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല 80 വയസ്സായെന്നും ഇനി മത്സരിക്കാനില്ലെന്നും യെദിയൂരപ്പ.പക്ഷേ സംസ്ഥാനം മുഴുവൻ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും
 
10:46 AM IST

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം ഇന്ന്.

പ്രമുഖ പാര്‍ട്ടികളുടെയെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. പ്രഖ്യാപിക്കാനുള്ള 12 സീറ്റുകളില്‍ കൂടി തിപ്ര മോത പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിർണയം നടത്തി.ആകെ 42 സീറ്റുകളിലാണ്  പ്രത്യുദ് ദേബ് ബർമെന്‍റെ തിപ്രമോത മത്സരിക്കുക

7:52 AM IST

ഭക്ഷ്യസുരക്ഷാ നിയമം കടലാസിൽ;2015മുതലുള്ള കേസുകളിൽ വിചാരണ പൂർത്തിയാക്കിയില്ല,വകുപ്പുകൾ തമ്മിൽ ഏകോപനവുമില്ല

സംസ്ഥാനത്ത് ഗുരുതര ഭക്ഷ്യ വിഷബാധ ഉണ്ടായാൽ കേസ് എടുക്കാൻ പോലും തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ - ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കഴിഞ്ഞിട്ടില്ല. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല 

7:51 AM IST

കാരുണ്യ പദ്ധതി: കുടിശിക കോടികൾ, ചികിത്സ നിർത്തി വടക്കന്‍ കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ

കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സ വടക്കന്‍ കേരളത്തില്‍ ചില സ്വകാര്യ ആശുപത്രികൾ നിര്‍ത്തി വെച്ചതോടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പെടെ നടത്താനാവാതെ രോഗികള്‍. കോടികള്‍ കുടിശ്ശികയായതോടെയാണ് കാസ്പ് പ്രകാരമുള്ള ശസ്ത്രക്രിയകള്‍ ചില സ്വകാര്യ ആശുപത്രികള്‍ നിര്‍ത്തിയത്

7:51 AM IST

കര കയറുമോ? വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം

രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ഉണ്ടായത്.
തിരിച്ചടി പ്രതിരോധിക്കാനെന്നോണം ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിന്‍റെ ചോദ്യങ്ങൾക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു

7:50 AM IST

പ്രതിഛായ മാറ്റി രാഹുൽഗാന്ധി,കോൺഗ്രസ് പ്രതിപക്ഷത്തെ നയിക്കുമോ?ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

5 മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.പ്രധാന കക്ഷികൾ വിട്ടുനിൽക്കുന്നത് കോൺഗ്രസിന്‍റെ സഖ്യനീക്കങ്ങൾക്ക് ക്ഷീണമായി 

7:22 PM IST:

ലൈഫ് മിഷൻ കോഴ ഇടപാടില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് എം ശിവശങ്കർ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ല എന്നാണ് എം ശിവശങ്കർ ഇമെയിൽ വഴി അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

7:22 PM IST:

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി സ്പീക്കർ എ എൻ ഷംസീർ. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് പേരുമാറ്റൽ മഹാമാരിയാണെന്നും അതിന് ഉദാഹരണമാണ് മുഗൾ ഗാർഡൻ്റെ പേര് മാറ്റിയതെന്നും എ എൻ ഷംസീർ വിമര്‍ശിച്ചു. 

12:40 PM IST:

ഫെബ്രുവരി 1 ഓടെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യത. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത.
 
11:09 AM IST:

അതിനർത്ഥം  രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല 80 വയസ്സായെന്നും ഇനി മത്സരിക്കാനില്ലെന്നും യെദിയൂരപ്പ.പക്ഷേ സംസ്ഥാനം മുഴുവൻ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും
 
10:46 AM IST:

പ്രമുഖ പാര്‍ട്ടികളുടെയെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. പ്രഖ്യാപിക്കാനുള്ള 12 സീറ്റുകളില്‍ കൂടി തിപ്ര മോത പാര്‍ട്ടി സ്ഥാനാര്‍ത്ഥി നിർണയം നടത്തി.ആകെ 42 സീറ്റുകളിലാണ്  പ്രത്യുദ് ദേബ് ബർമെന്‍റെ തിപ്രമോത മത്സരിക്കുക

7:52 AM IST:

സംസ്ഥാനത്ത് ഗുരുതര ഭക്ഷ്യ വിഷബാധ ഉണ്ടായാൽ കേസ് എടുക്കാൻ പോലും തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ - ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കഴിഞ്ഞിട്ടില്ല. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല 

7:51 AM IST:

കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സ വടക്കന്‍ കേരളത്തില്‍ ചില സ്വകാര്യ ആശുപത്രികൾ നിര്‍ത്തി വെച്ചതോടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പെടെ നടത്താനാവാതെ രോഗികള്‍. കോടികള്‍ കുടിശ്ശികയായതോടെയാണ് കാസ്പ് പ്രകാരമുള്ള ശസ്ത്രക്രിയകള്‍ ചില സ്വകാര്യ ആശുപത്രികള്‍ നിര്‍ത്തിയത്

7:51 AM IST:

രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ഉണ്ടായത്.
തിരിച്ചടി പ്രതിരോധിക്കാനെന്നോണം ഇന്നലെ രാത്രിയോടെ ഹിൻഡൻബർഗിന്‍റെ ചോദ്യങ്ങൾക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു

7:50 AM IST: