Asianet News MalayalamAsianet News Malayalam

സച്ചിനെ കടപുഴക്കി; മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റെക്കോര്‍‍ഡ‍് നിഷ്‌പ്രഭമാക്കി സായ് സുദര്‍ശന്‍, അതും ബഹുദൂരം മുന്നേ

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടമാണ് സായ് സ്വന്തമാക്കിയത്

IPL 2024 GT vs CSK Sai Sudharsan became fastest India batter to complete 1000 runs in ipl
Author
First Published May 10, 2024, 8:44 PM IST

അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണിലെ ജീവന്‍മരണ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കം നല്‍കിയ സായ് സുദര്‍ശന് റെക്കോര്‍ഡ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടമാണ് സായ് സ്വന്തമാക്കിയത്.

ഏറെ വെടിക്കെട്ട് വീരന്മാരെ കണ്ട ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഇന്നിംഗ്‌സുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സായ് സുദര്‍ശന്‍റെ പേരില്‍. സാക്ഷാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് സായ് പിന്തള്ളിയത്. സായ് സുദര്‍ശന്‍ 25 ഇന്നിംഗ്‌സുകളില്‍ 1000 റണ്‍സിലെത്തിയപ്പോള്‍ സച്ചിന് ഇതിനായി 31 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നിലവിലെ നായകനായ റുതുരാജ് ഗെയ്‌ക്‌വാദും 31 ഇന്നിംഗ്‌സുകളില്‍ ആയിരം ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബാറ്ററാണ്. 33 ഇന്നിംഗ്‌സുകളുമായി മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മ്മയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 

Read more: ക്യാപ്റ്റന്‍റെ സ്നേഹം; ലോകകപ്പ് ചര്‍ച്ചയിലും സഞ്ജുവിന് അറിയേണ്ടത് കേരള ക്രിക്കറ്റിനെ കുറിച്ച്! കയ്യടിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios