Malayalam News Live: മഴക്കെടുതി, മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി

Malayalam News Live Updates 6 August 2022

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി ആളപായമില്ല രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.  175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നാർ വട്ടവട ദേശീയപാത തകർന്നു.വട്ടവട ഒറ്റപ്പെട്ടു..

1:49 PM IST

മധ്യ,വടക്കൻ കേരളത്തിൽ മഴ തുടരും

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്. 

1:48 PM IST

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. 
 
12:24 PM IST

വൈറ്റിലയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു

കൊച്ചി : എറണാകുളം വൈറ്റില അരൂർ ദേശീയ പാതയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമൻ ആണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ ഒരു കാറിടിച്ച ഇദ്ദേഹം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറകവന്ന മറ്റൊരു കാർ ദേഹത്ത് കയറിയാണ് മരണമുണ്ടായത്.  

11:21 AM IST

ഇഡി ചോദ്യം ചെയ്യൽ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവത്തിൻ്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഇഡി ഓഫീസിലാണ് വർഷ റാവത്തിനെ ചോദ്യം ചെയ്യുന്നത്.

11:19 AM IST

റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു

 നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചു. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. 

9:37 AM IST

ഇര്‍ഷാദിന്‍റെ കുടുംബത്തിന് ഭീഷണി തുടരുന്നു; ഭീഷണി സന്ദേശം വന്നത് അനുജന്‍റെ ഫോണിലേക്ക്

ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. ഇർഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നതായി പിതാവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

9:36 AM IST

ഇർഷാദ് വധം: മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത് ജൂലൈ 19ന്

പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത്  ജൂലൈ 19നെന്ന് പൊലീസ്. മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാൾ നാട് വിട്ടത്.  തട്ടി കൊണ്ട് പോകലിന് മേൽനോട്ടം വഹിച്ചതും സ്വാലിഹ് തന്നെയെന്ന് പൊലീസ് പറഞ്ഞു. 

9:36 AM IST

ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റു; നാഷണൽ ഹെറാൾഡിൽ മധ്യപ്രദേശിലും അന്വേഷണം

നാഷണല്‍ ഹെരാള്‍ഡ് കേസിലും മധ്യപ്രദേശിലും അന്വേഷണം തുടങ്ങി. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.  ന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചെന്ന് സർക്കാർ അറിയിച്ചു. 
 
7:16 AM IST

മലമ്പുഴ ഡാമിലെ ജലനിരപ്പ് കൂടി

മലമ്പുഴ ഡാമിലെ ജലനിരപ്പ് കൂടി. നിലവിൽ 112.44 മീറ്ററാണ് ജലനിരപ്പ്. സൈലൻറ് വാലി വനമേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. അട്ടപ്പാടിയിലെ ഭവാനി പുഴയുടെ ജലനിരപ്പ് കൂടി. പ്രദേശത്തെ 7 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. എന്നാൽ പാലക്കാട് നഗര പ്രദേശത്ത് മഴയില്ല

7:14 AM IST

തൃശൂർ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ്

തൃശൂർ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ്

1. പെരിങ്ങൽകുത്ത്- ഇപ്പോഴത്തെ നില 419.7 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.

2. പീച്ചി- ഇപ്പോഴത്തെ നില 78.04 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ. 

3. ചിമ്മിനി- ഇപ്പോഴത്തെ നില 74.58 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ.

4. വാഴാനി- ഇപ്പോഴത്തെ നില 56.85 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.

5. മലമ്പുഴ -ഇപ്പോഴത്തെ നില 112.44 മീറ്റർ, പരമാവധി ജലനിരപ്പ്  115.06 മീറ്റർ.

7:14 AM IST

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും  8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. 

7:13 AM IST

കോട്ടയത്ത്‌ മഴയ്ക്ക് ശമനം

കോട്ടയത്ത്‌ ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ  മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 

6:11 AM IST

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.  175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നാർ വട്ടവട ദേശീയപാത തകർന്നു.വട്ടവട ഒറ്റപ്പെട്ടു.

1:49 PM IST:

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്. 

1:48 PM IST:

ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. 
 
12:24 PM IST:

കൊച്ചി : എറണാകുളം വൈറ്റില അരൂർ ദേശീയ പാതയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമൻ ആണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ ഒരു കാറിടിച്ച ഇദ്ദേഹം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറകവന്ന മറ്റൊരു കാർ ദേഹത്ത് കയറിയാണ് മരണമുണ്ടായത്.  

11:21 AM IST:

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവത്തിൻ്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഇഡി ഓഫീസിലാണ് വർഷ റാവത്തിനെ ചോദ്യം ചെയ്യുന്നത്.

11:19 AM IST:

 നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചു. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. 

9:37 AM IST:

ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. ഇർഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നതായി പിതാവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

9:36 AM IST:

പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത്  ജൂലൈ 19നെന്ന് പൊലീസ്. മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാൾ നാട് വിട്ടത്.  തട്ടി കൊണ്ട് പോകലിന് മേൽനോട്ടം വഹിച്ചതും സ്വാലിഹ് തന്നെയെന്ന് പൊലീസ് പറഞ്ഞു. 

9:36 AM IST:

നാഷണല്‍ ഹെരാള്‍ഡ് കേസിലും മധ്യപ്രദേശിലും അന്വേഷണം തുടങ്ങി. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.  ന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചെന്ന് സർക്കാർ അറിയിച്ചു. 
 
7:16 AM IST:

മലമ്പുഴ ഡാമിലെ ജലനിരപ്പ് കൂടി. നിലവിൽ 112.44 മീറ്ററാണ് ജലനിരപ്പ്. സൈലൻറ് വാലി വനമേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. അട്ടപ്പാടിയിലെ ഭവാനി പുഴയുടെ ജലനിരപ്പ് കൂടി. പ്രദേശത്തെ 7 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. എന്നാൽ പാലക്കാട് നഗര പ്രദേശത്ത് മഴയില്ല

7:14 AM IST:

തൃശൂർ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ്

1. പെരിങ്ങൽകുത്ത്- ഇപ്പോഴത്തെ നില 419.7 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.

2. പീച്ചി- ഇപ്പോഴത്തെ നില 78.04 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ. 

3. ചിമ്മിനി- ഇപ്പോഴത്തെ നില 74.58 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ.

4. വാഴാനി- ഇപ്പോഴത്തെ നില 56.85 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.

5. മലമ്പുഴ -ഇപ്പോഴത്തെ നില 112.44 മീറ്റർ, പരമാവധി ജലനിരപ്പ്  115.06 മീറ്റർ.

7:14 AM IST:

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും  8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. 

7:13 AM IST:

കോട്ടയത്ത്‌ ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ  മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 

6:11 AM IST: