Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണം, കണ്ണൂരിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

ഉത്തർപ്രദേശ് സ്വദേശികളായ അൻപതോളം തൊഴിലാളികളാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത്.

migrant workers protest in kannur
Author
Kannur, First Published May 15, 2020, 2:11 PM IST

കണ്ണൂർ: നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഉത്തർപ്രദേശ് സ്വദേശികളായ അൻപതോളം തൊഴിലാളികളാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. ജില്ലാ ലേബർ ഓഫീസറും പൊലീസുമെത്തി അടുത്ത ട്രെയിനിൽ ഇവർക്ക് മുൻഗണന നൽകാമെന്ന് അറിയിച്ച്  എല്ലാവരേയും അനുനയിപ്പിക്കുകയായിരുന്നു. ഇതിനകം ജില്ലയിൽ നിന്നും രണ്ട് ട്രെയിനുകളിലായി 2280 തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് മടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേ
ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലർക്കും ഇനിയും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. 

 

 

Follow Us:
Download App:
  • android
  • ios