കൊച്ചി: എറണാകുളം ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂതൃക്ക പഞ്ചായത്ത് വാർഡ് 12, വാരപ്പെട്ടി പഞ്ചായത്ത് 6,11 വാർഡുകൾ, രായമംഗലം പഞ്ചായത്ത് നാലാം വാർഡ്, ആമ്പല്ലൂര്‍ പഞ്ചായത്ത് 10,12 വാർഡുകൾ, എടവനക്കാട് പഞ്ചായത്ത് 12,13 വാർഡുകൾ, വടക്കേക്കര പഞ്ചായത്ത് ഒന്നാം വാർഡ്, പുത്തൻവേലിക്കര ഒൻപതാം വാർഡ്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 21 –ആം വാർഡ്  എന്നിവ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി.

എറണാകുളം ജില്ലയിലെ 11 പഞ്ചായത്തുകളിലെ 33 വാർഡുകൾ കണ്ടെയിന്‍മെന്‍റ് സോണിൽ നിന്നും ഒഴിവാക്കി.  ആലുവ നഗരസഭ, ചെല്ലാനം പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളും ഇതിലുൾപ്പെടും.