തൊടുപുഴ: ഇടുക്കി ലോറേഞ്ചിലുള്ള സാധാരണക്കാരുടെ ചികിത്സയ്ക്കുള്ള ഏക ആശ്രയമായ തൊടുപുഴ ജില്ല ആശുപത്രിയിൽ വെന്‍റിലേറ്ററില്ലാത്തത് കൊവിഡ് ചികിത്സ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ ആദ്യം കൊവിഡ് ചികിത്സ തുടങ്ങിയതും ഇവിടെയാണ്. പക്ഷേ കൊവിഡ് ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലായാൽ ചികിത്സിക്കാൻ നിർവാഹമില്ല. ആശുപത്രിയ്ക്കായി ആറ് വെന്‍റിലേറ്ററുകൾ അനുവദിച്ചിട്ടുണ്ട്. പക്ഷേ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം തുടങ്ങാത്തത് മൂലം വെന്‍റിലേറ്ററുകളൊന്നും പ്രവർത്തനക്ഷമമാക്കാനായിട്ടില്ല. ഇതുനിമിത്തം രോഗി ഗുരുതരാവസ്ഥയിലായാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ് പതിവ്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ഇതുപോലെ മാറ്റാൻ ശ്രമിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലടക്കം ബെഡ് ഒഴിവില്ലാത്തതിനാൽ ഇതിന് സാധിച്ചില്ല. തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചു.

വെന്‍റിലേറ്റർ സഹായം ലഭിക്കാത്തത് കൊണ്ടല്ല കൊവിഡ് രോഗിക്ക് നിരവധി മറ്റ് അസുഖങ്ങളുണ്ടായിരുന്നതിനാലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ. എന്നാൽ കൊവിഡ് രോഗികൾക്കായി ആശുപത്രിയിൽ വെന്‍റിലേറ്റർ സംവിധാനമില്ല എന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ ഉന്നതതലത്തിൽ ഇടപെടലുകളുണ്ടാകണമെന്നും പരാതി പറഞ്ഞ് മടുത്തെന്നുമാണ് ആശുപത്രി അധികൃതരുടെ മറുപടി.

ഇടുക്കി ലോറേഞ്ചിലുള്ള സാധാരണക്കാരുടെ ചികിത്സയ്ക്കുള്ള ഏക ആശ്രയമാണ് തൊടുപുഴ ജില്ല ആശുപത്രി. ജില്ലയിൽ ആദ്യം കൊവിഡ് ചികിത്സ തുടങ്ങിയതും ഇവിടെയാണ്. പക്ഷേ കൊവിഡ് ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലായാൽ ചികിത്സിക്കാൻ നിർവാഹമില്ല. ആശുപത്രിയ്ക്കായി ആറ് വെന്‍റിലേറ്ററുകൾ അനുവദിച്ചിട്ടുണ്ട്. പക്ഷേ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം തുടങ്ങാത്തത് മൂലം വെന്‍റിലേറ്ററുകളൊന്നും പ്രവർത്തനക്ഷമമാക്കാനായിട്ടില്ല. ഇതുനിമിത്തം രോഗി ഗുരുതരാവസ്ഥയിലായാൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ഇതുപോലെ മാറ്റാൻ ശ്രമിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലടക്കം ബെഡ് ഒഴിവില്ലാത്തതിനാൽ ഇതിന് സാധിച്ചില്ല. തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചു.