തൃശ്ശൂർ: തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഗുണ്ടാ സങ്കേതകങ്ങളിൽ വ്യാപക പരിശോധന. ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായാണ് പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. തൃശ്ശൂരിൽ അടിക്കടിയുള്ള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. 

പാലക്കാട് 140 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. ജില്ലയിൽ നിന്ന് കാര്യമായി ആയുധങ്ങളൊന്നും ഇത് വരെ പിടിച്ചെടുത്തിട്ടില്ല.  തൃശ്ശൂരിൽ ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലുും പ്രത്യേക ടീം രൂപീകരിക്കുമെന്ന് ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു. റൗഡി ലിസ്റ്റ് പുതുക്കുമെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിക്കുന്നു. മയക്കുമരുന്ന് കുത്തിവെയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് ശേഖരവും കണ്ടെത്തി.