പത്തനംതിട്ട: പാലക്കാട് കളക്ടർ ഡി ബാലമുരളി, പത്തനംതിട്ട കളക്ടർ പി ബി നൂഹ് എന്നിവർക്ക് മാറ്റം. ഇരുവരും മൂന്ന് വർഷം പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനം. പി ബി നൂഹിനെ സഹകരണ രജിസ്ട്രാർ ആയി നിയമിച്ചു. ബാലമുരളിയെ ലേബര്‍ കമ്മീഷണറായി നിയമിക്കും. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. 

പത്തനംതിട്ടയില്‍ ഡോക്ടർ നരഹിംസ ഹുഗരി ടി എൽ റെഡിയും പാലക്കാട് മൃൺമയി ജോഷിയുമായിരിക്കും കളക്ടര്‍. വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍ എസ് കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ എസ് ഐ ഡി സി ഇന്‍വെസ്റ്റ്മെന്‍റ് സെല്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.