ഇടുക്കി: പെട്ടിമുടി ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഇന്ന് നടക്കും. മൂന്നാർ കുറ്റ്യാർവാലിയിൽ എട്ട് വീടുകളുടെ തറക്കല്ലിടൽ രാവിലെ 9:30ന് മന്ത്രി എ എം മണി നിർവ്വഹിക്കും. അഞ്ച് സെന്റ് ഭൂമിയും വീടുമാണ് കുടുംബങ്ങൾക്ക് നൽകുന്നത്. ഓഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. 32 കുടുംബങ്ങൾ താമസിച്ചിരുന്ന 6 ലയങ്ങൾ പൂർണ്ണമായും മണ്ണിടിയിലായി. അവശേഷിച്ചവർക്കാണ് കുറ്റ്യാർവാലിയിൽ വീട് വച്ച് നൽകുന്നത്.