തിരുവനന്തപുരം: സർക്കാർ പരിപാടികളിൽ പ്രസംഗങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വിവർത്തനം ചെയ്യാൻ ആംഗ്യഭാഷ വിദഗ്ദരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന ആവശ്യം സർക്കാർ അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ചയിലും ഭിന്നശേഷിക്കാരനായ ഒരു വിദ്യാർത്ഥി ഇതേ ആവശ്യം ഉന്നയിച്ചു. ഈ യോഗത്തില്‍ മറുപടി പറയുമ്പോഴാണ് സർക്കാരിൻ്റെ തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്.