Asianet News MalayalamAsianet News Malayalam

കര്‍ഷകര്‍ക്ക് കൈത്താങ്ങ്; പൈനാപ്പിള്‍ ചലഞ്ചുമായി കൃഷിവകുപ്പ്

ലോക്ക് ഡൗണിന്‍റെ ആദ്യനാളുകളിൽ ടണ്‍ കണക്കിന് പൈനാപ്പിളാണ് വിറ്റഴിക്കാനാവാതെ കേടുവന്നുപോയത്. ലോണെടുത്ത് കൃഷി നടത്തുന്ന കർഷകർ ഇതോടെ വൻ പ്രതിസന്ധിയിലായി. 

Pineapple challenge for helping farmers
Author
Idukki, First Published Apr 18, 2020, 5:02 PM IST

ഇടുക്കി: ലോക്ക് ഡൗണില്‍ വിപണി നഷ്ടമായ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷിവകുപ്പ്. ഇടുക്കിയിലെ വിവിധ ഇടങ്ങളിൽ പൈനാപ്പിൾ എത്തിച്ച് വിൽപ്പന നടക്കാൻ അവസരമൊരുക്കുകയും ന്യായവില ഉറപ്പാക്കുകയുമാണ് കൃഷിവകുപ്പ് ഈ ചലഞ്ചിലൂടെ.

ലോക്ക് ഡൗണിന്‍റെ ആദ്യനാളുകളിൽ ടണ്‍ കണക്കിന് പൈനാപ്പിളാണ് വിറ്റഴിക്കാനാവാതെ കേടുവന്നുപോയത്. ലോണെടുത്ത് കൃഷി നടത്തുന്ന കർഷകർ ഇതോടെ വൻ പ്രതിസന്ധിയിലായി. എന്നാലിപ്പോൾ പൈനാപ്പിൾ ചലഞ്ചെന്ന ആശയത്തിലൂടെ ആത്മഹത്യയുടെ വക്കിലെത്തിയ കർഷകർക്ക് കൈത്താങ്ങാവുകയാണ് കൃഷിവകുപ്പ്.

കിലോയ്ക്ക് 20 രൂപയെന്ന ന്യായ വില മാത്രമാണ് ഈടാക്കുന്നത്. എല്ലാവരും ഏറ്റെടുത്തതോടെ ചലഞ്ചിപ്പോൾ സൂപ്പർ ഹിറ്റാണ്. ആവശ്യത്തിന് പൈനാപ്പിൾ കിട്ടാനില്ലെന്ന് പോലും പലയിടത്തും പരാതിയുണ്ട്. പൈനാപ്പിളിന് പുറമേ മറ്റ് വിളകൾക്കും വിപണിയൊരുക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.
 

Follow Us:
Download App:
  • android
  • ios