പ്ലസ് 1, പ്ലസ് 2 ഫലം വന്നതിന് 48 മണിക്കൂറിനുള്ളിൽ തെലങ്കാനയിൽ ജിവനൊടുക്കിയത് 7 കുട്ടികൾ
ബുധനാഴ്ച റിസൽട്ട് വന്നതിന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
അമരാവതി: പ്ലസ് വൺ, പ്ലസ് ടു ഫലം വന്നതിന് പിന്നാലെ തെലങ്കാനയിൽ ആത്മഹത്യ ചെയ്തത് 7 കുട്ടികൾ. രണ്ട് പെണകുട്ടികൾ അടക്കമാണ് ജീവനൊടുക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച റിസൽട്ട് വന്നതിന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ആത്മഹത്യ ചെയ്ത രണ്ട് പെൺകുട്ടികളും പരീക്ഷയിൽ പരാജയപ്പെട്ടിരുന്നതായാണ് മഹാബുബാദ് പൊലീസ് വിശദമാക്കുന്നത്. ഹൈദരബാദിന് പുറത്തുള്ള ഖമ്മം, മഹാബുബാദ്, കൊല്ലൂർ എന്നിവിടങ്ങളിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത് മഞ്ചേരിയൽ ജില്ലയിലാണ്. 16കാരിയെയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
16-നു 017നും ഇടയിലാണ് ആത്മഹത്യ ചെയ്തവരുടെ പ്രായമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 9.8 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് 1, പ്ലസ് 2 പരീക്ഷ എഴുതിയത്. ഇതിൽ 2.87 ലക്ഷം പേരാണ് പ്ലസ് വൺ പരീക്ഷ പാസായത്. 3.22 ലക്ഷം പേരാണ് പ്ലസ് 2 പരീക്ഷ പാസായത്. 2019ൽ പരീക്ഷാ ഫലം വന്നതിന് പിന്നാലെ 22 വിദ്യാർത്ഥികളാണ് തെലങ്കാനയിൽ ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം