കോട്ടയം: കവി നീലമ്പേരൂർ മധുസൂദനൻ നായർ (84)  അന്തരിച്ചു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 
 
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചമത, പാഴ്കിണർ, സൂര്യനിൽ നിന്നൊരാൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.