നവകേരള നിർമിതിയ്ക്ക് പൊതുജനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള പുനർനിർമ്മാണ പദ്ധതി (ആർ.കെ.ഐ.) 'നമ്മൾ നമുക്കായി' ഒരുക്കിയിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് എന്തൊക്കെ മുൻകരുതലുകളാണ് കൈക്കൊള്ളേണ്ടത് എന്നുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് https://rebuild.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ ഏകീകരിച്ച് ഏത് രീതിയിലുള്ള പുനർനിർമ്മാണം വേണമെന്നുള്ള കാര്യത്തിലേയ്ക്ക് എത്തുവാൻ സർക്കാരിന് കഴിയും. ഇതിലൂടെ കൂടുതൽ ജനകീയ പങ്കാളിത്തമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രാഥമിക ഇടപെടല്‍ നടത്തേണ്ടത് പ്രാദേശിക തലത്തിലാണ്. അതിനാല്‍ തദ്ദേശതലത്തില്‍ ദുരന്തപ്രതിരോധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമസഭകളില്‍ നമ്മള്‍ നമുക്കായി പരിപാടിയെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വാര്‍ഷിക പദ്ധതി തയാറാക്കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ദുരന്തനിവാരണ  പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ നാട്ടില്‍ നടക്കുന്ന ഗ്രാമ സഭകളില്‍, വികസ സെമിനാറുകളില്‍ ഓരോ പൗരനും പങ്കെടുത്തു നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വപ്‌നങ്ങളും പങ്കുവെയ്‌ക്കേണ്ടതാണ്.

 

നിങ്ങളുടെ പ്രദേശത്ത് പത്തുവര്‍ഷത്തിനിടെ കെട്ടിടനിര്‍മാണത്തില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാം? അഭിപ്രായം രേഖപ്പെടുത്തൂ https://rebuild.kerala.gov.in/ 

നിങ്ങളുടെ നാട്ടില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ എന്തുതരം ആഘാതമാണ് ഉണ്ടാക്കിയിട്ടുളളത്? ഇവിടെ പറയൂ  https://rebuild.kerala.gov.in/  

വേനല്‍കാലത്ത് കുടിവെളളം സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണം? നിങ്ങള്‍ക്ക് പറയാം https://rebuild.kerala.gov.in/  

ഭൂമി മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം ? നിങ്ങള്‍ക്ക് പറയാം  https://rebuild.kerala.gov.in/

പ്രകൃതിക്ഷോഭ പ്രദേശങ്ങളിലെ റോഡ് നിര്‍മാണം എങ്ങനെയാവണം? അനുഭവങ്ങള്‍ പറയൂ  https://rebuild.kerala.gov.in/