Asianet News MalayalamAsianet News Malayalam

ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

ശബരിമല തീര്‍ത്ഥാടനത്തിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നു ഉള്‍പ്പടെ ഉള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്ന നിലപാടിലണ്  ദേവസ്വംബോര്‍ഡും സര്‍ക്കാരും. 

Sabarimala Pilgrimage will continue with restrictions
Author
Sabarimala, First Published Jan 16, 2022, 5:23 PM IST

പത്തനംതിട്ട: ശബരിമല  തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ശബരിമല വികസനവും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കലുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം ഇതുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

ശബരിമല തീര്‍ത്ഥാടനത്തിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നു ഉള്‍പ്പടെ ഉള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്ന നിലപാടിലണ്  ദേവസ്വംബോര്‍ഡും സര്‍ക്കാരും. സ്പോട്ട്ബുക്കിങ്ങ് തുടരുകയാണ് കോവിച് മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 19 വരെ ദര്‍ശനം തുടരും.

ശബരിമലവികസനത്തിന് ആവശ്യമായ വനഭൂമി വിട്ട് കിട്ടാന്‍ കേന്ദ്ര സർക്കാരിനെ സമിപിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വികസനത്തിന്‍റെ പേരില്‍ വിവാദങ്ങള്‍ വേണ്ട അടുത്ത തീര്‍ത്ഥാടനകാലത്തിന്‍റെ മുന്ന് ഒരുക്കങ്ഹളുടെ ഭാഗമായി ശബരിമല നടഅടക്കുന്ന ജനുവരി ഇരുപതിന് പമ്പയില്‍ പ്രത്യേക അവലോകനയോഗം ചേരും.

Follow Us:
Download App:
  • android
  • ios