Asianet News MalayalamAsianet News Malayalam

അവയവ മാറ്റത്തിന് ഏകീകൃത ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചട്ടങ്ങളായത് കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികള്‍ക്ക് പലപ്പോഴും നടപടിക്രമങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകുന്നു.

SC asks Centre to examine representation on framing of uniform rules for cadaveric organ transplant
Author
First Published Dec 5, 2022, 5:02 PM IST

ദില്ലി:  അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. 2014 ലെ അവയവ മാറ്റ നിയമത്തില്‍ ഉള്‍പ്പെടുത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ ഏകോപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചട്ടങ്ങളായത് കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികള്‍ക്ക് പലപ്പോഴും നടപടിക്രമങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഗിഫ്റ്റ് ഓഫ് ലൈഫ് അഡ്വഞ്ചർ ഫൗണ്ടേഷൻ’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോൾ ആണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും ഉൾപ്പെട്ട ബെഞ്ചാണ് അവയവമാറ്റ നിയമങ്ങൾക്ക് പൊതുസ്വഭാവം കൊണ്ടു വരേണ്ടതിൻ്റെ ആവശ്യകത  ചൂണ്ടിക്കാട്ടിയത്. 

1994ലെ മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും ട്രാൻസ്പ്ലാൻറേഷൻ ആക്ട് പ്രകാരമുള്ള നിയമങ്ങളിൽ ഏകീകൃതത കൊണ്ടുവരാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. "നിങ്ങളുടെ ഹർജി ഞങ്ങൾ തള്ളിക്കളയുന്നില്ല. അവയവമാറ്റ ശസ്ത്രക്രിയ രജിസ്റ്റർ ചെയ്യുന്നതിന് ഡൊമിസൈൽ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന വ്യവസ്ഥ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയതാണ് ഹർജിക്കാരന്റെ പരാതി. വിഷയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പരിശോധിക്കും. വേഗത്തിൽ സ്വീകരിക്കേണ്ട നടപടിയുടെ ഉചിതമായ കാരണത്തെക്കുറിച്ച് നയപരമായ തീരുമാനം എടുക്കും, ”ഹർജി തീർപ്പാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios