കൊച്ചി/പാലക്കാട്/ തൃശൂർ: രണ്ടാം ഘട്ട വോട്ടിങ്ങിനിടെ പലയിടത്തും മെഷീൻ തകരാറിലായി വോട്ടിങ് തടസപ്പെട്ടു.  കൊച്ചി കോർപ്പറേഷൻ 35-ാം  ഡിവിഷൻ കാംപ്യൻ സ്കൂളിലെ ബൂത്തിൽ  വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. യന്ത്രത്തകരാറിനെ തുടർന്ന് പോളിങ് വൈകുകയാണ്.

തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു.   എള൦കുള൦ ഡിവിഷനിലെ ബൂത്തിൽ മോക് പോളി൦ഗിൽ തടസപ്പെട്ടു. നാലാം നമ്പർ പോളി൦ഗ് ബൂത്തിലാണ് പ്രശ്ന൦. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തിൽ മോക്ക് പോളി൦ഗ് ആരംഭിച്ചു. പാലക്കാട് സെന്റ് സെബാസ്റ്റ്യൻ എസ്ബി സ്കൂളിലെ വോട്ടിങ്ങും മെഷീൻ തകരാറു മൂലം തടസപ്പെട്ടു.